20 August Tuesday

പച്ചമരത്തണലൊരുക്കാൻ ഇവരുടെ മലകയറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
മയ്യിൽ
പാതയോരങ്ങളിൽ നാട്ടുമാവിൻ തൈ നട്ട‌് അയ്യപ്പഭക്തരുടെ ശബരിമല യാത്ര. പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ‌് മയ്യിലും സമീപ പ്രദേശങ്ങളിലുമുള്ള ഇവർ വഴിനീളെ മാവിൻതൈ നടുന്നത‌്. ഇതിനായി കുറ്റ്യാട്ടൂർ മാവിൻതൈകളുൾപ്പെടെ നൂറിലധികം തൈകൾ ശേഖരിച്ചാണ‌്  ഇവർ മയ്യിലിൽനിന്നും യാത്ര തിരിച്ചത‌്. പത്തുപേരടങ്ങുന്ന സംഘമാണ‌് ശബരിമല കയറുന്നത്. പ്രധാനപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ ഇവർ തൈ നടും. മരത്തിന്റെ സംരക്ഷണവും പരിപാലനവും അതത‌് പ്രദേശങ്ങളിലെ വായനശാലകൾ, ഒട്ടോ ടാക്സി തൊഴിലാളികൾ, സ്കൂളുകൾ തുടങ്ങിയവരെ ഏൽപ്പിക്കും. മയ്യിൽ ചെക്യാട്ട‌് കാവ‌് ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ അസി. മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ വി ആർ ഷനിൽകുമാർ അയ്യപ്പഭക്തർക്ക‌് മാവിൻതൈകൾ കൈമാറി. ബിജു ശ്രീകൃഷ്ണ, രൂപേഷ‌് കൈപ്രത്ത‌് തുടങ്ങിയവരാണ‌് പദ്ധതിക്ക‌് നേതൃത്വം നൽകുന്നത‌്.
പ്രധാന വാർത്തകൾ
 Top