14 October Monday
പാക്കിൽ സംക്രമ വാണിഭം തുടങ്ങി

ഇവിടെ പഴമയ‌്ക്കുണ്ടൊരു പുതുമ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

പാക്കിൻ വാണിഭത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ

 കോട്ടയം

പഴമയുടെയും കാർഷിക സമൃദ്ധിയുടെയും ഓർമ പുതുക്കി പാക്കിൽ സംക്രമവാണിഭത്തിന‌് തുടക്കമായി. പാക്കിൽ ശ്രീധർമ ശാസ്‌താക്ഷേത്ര മൈതാനത്താണ‌് ഗതകാല പ്രൗഡിയുടെ ഓർമ പുതുക്കിയുള്ള കച്ചവടം നടക്കുന്നത‌്.  പുതിയ കാലത്തും വാണിഭം കാണാനും ഉൽപ്പന്നങ്ങൾ വാങ്ങാനും ഒട്ടേറെ ആളുകളാണ‌് എത്തുന്നത‌്. 
മൂന്നുരൂപ മുതലുള്ള മൺചെരാതുകളിൽ തുടങ്ങി 500 രൂപ വിലയുള്ള തൂമ്പവരെ ഇവിടെ വിൽപ്പനയ‌്ക്കുണ്ട‌്. വാലൻകുട്ട, വട്ടക്കുട്ട, തഴപ്പായ, ചിരട്ടത്തവി, ഈറ്റ കൊണ്ടുള്ള മീൻകുട, മുറം, മൺപാത്രങ്ങൾ, അരകല്ല‌്, ഇരുമ്പുൽപ്പന്നങ്ങൾ, തടിയുൽപ്പന്നങ്ങൾ എന്നിവയും ഉപകരണങ്ങളും കോടാലിക്കൈ, തൂമ്പാക്കൈ തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ട‌്. ചട്ടികൾക്ക് 40 രൂപ മുതൽ 300 രൂപ വരെയും മൺപാത്രത്തിന് 100 രൂപ, കൂജയ്ക്ക് 250, ചിരട്ടത്തവിക്ക് 30–50, കൊട്ട 130 – 300  മുറം 200–400, തഴപ്പായ 400 രൂപയുമാണ് വില. ഇതുകൂടാതെ ചെടികളും ഔഷധച്ചെടികളും ഉണ്ട്. പച്ചക്കറി വിത്തുകളും വിൽപ്പനയ‌്ക്കുണ്ട‌്. ഒരുമാസമാണ‌് പാക്കിൽ സംക്രമ വാണിഭം.
പ്രധാന വാർത്തകൾ
 Top