14 December Saturday

സ‌്പോട്ട‌ിൽതന്നെ അഡ‌്മിഷൻ; ആഹ്ലാദത്തിൽ ഈ വിദ്യാർഥികൾ

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2019

കൽപ്പറ്റ എസ‌്കെഎംജെ സ‌്കൂളിൽ നടന്ന സ‌്പോർട്ട‌് അഡ‌്മിഷനിൽനിന്ന‌്

കൽപ്പറ്റ
"പരീക്ഷ പാസായിട്ടും അഡ‌്മിഷൻ കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. സ‌്പോട്ട‌് അഡ‌്മിഷനിൽ വീട്ടിനടുത്തുള്ള സ‌്കൂളിൽതന്നെ പ്രവേശനം കിട്ടി. സന്തോഷമുണ്ട‌്' പരിയാരം ചോയി കോളനിയിലെ പ്രദീപും ശാസ‌്ത്രി നഗറിലെ  അഖിലേഷും ഹയർസെക്കൻഡറി പ്രവേശനം   നേടാനായതിന്റെ ആഹ്ലാദത്തിലാണ‌്.  ഇരുവർക്കും അടുത്തുള്ള മുട്ടിൽ  വിഎച്ച‌്എസ‌്സിയിലാണ‌് പ്രവേശനം ലഭിച്ചത‌്.   
കമ്പളക്കാട‌് സ്വദേശിയായ ഷിജു, മുട്ടിലിലെ രജിത, പ്രഭീന എന്നിവരുമെല്ലാം തുടർവിദ്യാഭ്യാസം സാധ്യമായതിന്റെ ആഹ്ലാദം മറച്ചു വെക്കുന്നില്ല. സംസ്ഥാന സർക്കാർ ജില്ലയിലെ എല്ലാ ആദിവാസി വിദ്യാർഥികൾക്കും പ്ലസ‌് വൺ പ്രവേശനം  ലക്ഷ്യമിട്ട‌് നടത്തിയ സ‌്പോട്ട‌്  അഡ‌്മിഷനിലാണ‌് നൂറുകണക്കിന‌് വിദ്യാർഥികൾക്ക‌് പ്രവേശനസൗകര്യം ഒരുങ്ങിയത‌്.  വൈത്തിരി താലൂക്കിൽ  രജിസ‌്റ്റർ ചെയ‌്ത മുഴുവൻപേർക്കും  ബുധനാഴ‌്ച എസ‌്കെഎംജെ സ‌്കൂളിൽ നടത്തിയ സ‌്പോർട്ട‌് അഡിമിഷനിൽ  പ്രവേശനം കിട്ടി. 168  പേരാണ‌് പ്രവേശനം നേടിയത‌്.   
ചിലർക്ക‌് സ‌്കൂൾ മാറ്റികിട്ടാൻ അവസരം ലഭിച്ചു. വിഷയം മാറാനും സൗകര്യം ഒരുങ്ങി.  ട്രൈബൽ വകുപ്പും ഹയർസെക്കൻഡറി വകുപ്പും ജില്ലാ അധികൃതരുമായി ചേർന്നാണ‌് ബുധനാഴ‌്ച ജില്ലയിൽ സ‌്പോർട്ട‌് അഡ‌്മിഷ്യൻ ക്യാമ്പ‌് നടത്തിയത‌്. വൈത്തിരിക്ക‌് പുറമെ മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലും സ‌്പോർട്ട‌് അഡ‌്മിഷനിലൂടെ  പ്രവേശനം പൂർത്തിയാക്കി. ബത്തേരിയിൽ 322  പേർ ര്ജിസ‌്റ്റർ ചെയ‌്തതിൽ പകുതിയലധികം പേർ പ്രവേശനം നേടി. മാനന്തവാടിയിൽ രജിസ‌്റ്റർ ചെയ‌്ത 196 പേരിൽ എട്ട‌് വിദ്യാർഥികൾ ഒഴിച്ച‌് ബാക്കിയുള്ളവരെല്ലാം പ്രവേശനം ഉറപ്പിച്ചു.  
 പ്രവേശനം ലഭിക്കാത്ത കുറച്ച‌്  വിദ്യാർഥികൾ കൂടി ജില്ലയിലുണ്ട‌്. ഇത‌് പരിഹരിക്കാൻ ശ്രമം നടക്കുന്നതായി ടൈബ്രൽ വകു്പ്പ‌് അധികൃതർ പറഞ്ഞു.    ഈ വർഷം ആകെ 2561 പട്ടികവർഗ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ രണ്ടായിരത്തിലധികം പേർ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top