15 December Sunday

കനത്ത മഴയ്ക്ക് സാധ്യത: ജില്ലയിൽ യെല്ലോ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
കാസർകോട‌്
വ്യാഴാഴ‌്ചമുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിഎസ്ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. ഇത് പ്രകാരം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിൽ അലർട്ടുകളുടെ സ്വഭാവമനുസരിച്ച് ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അവ ജില്ലകളിൽ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജില്ലയിൽ 12.2 മില്ലി മീറ്റർ മഴ ലഭിച്ചു. മൺസൂൺ ആരംഭിച്ചതു മുതൽ ജില്ലയിൽ ഇതുവരെ 944.8125 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
പ്രധാന വാർത്തകൾ
 Top