06 December Friday

സഹപാഠിയുടെ മക്കൾക്ക‌് ‘ഓർമത്താളുകൾ’ കൈത്താങ്ങായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
കാഞ്ഞങ്ങാട‌്
ദുർഗാ ഹയർസെക്കൻഡറി  ഹൈസ്കൂൾ 87-–- -88 പത്ത് ഇ ക്ലാസിന്റെ കൂട്ടായ്മയായ  ‘ഓർമത്താളുകൾ’ സഹപാഠി പുഷ്പലതയുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സഹായ നിധി നൽകി. അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ‌് പരിസരത്ത് തട്ടുകട നടത്തുന്ന ശശിയാണ് പുഷ്പലതയുടെ ഭർത്താവ്. ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത‌്.  മൂത്ത മകൾ സവിത വിവാഹിതയാണ്. രണ്ടാമത്തെ മകൾ സംഗീത ഡിഗ്രി പഠനം കഴിഞ്ഞ് കംപ്യൂട്ടർ പഠിക്കുന്നു. മൂന്നാമത്തെ മകൾ ശില്പ ഡിഗ്രിക്ക് പഠിക്കുന്നു. പുഷ്പലതയുടെ വീട്ടിൽ  അധ്യാപകരും സഹപാഠികളും ചേർന്ന് സഹായനിധി  കൈമാറി. കെ ആർ ജഗദീശൻ അധ്യക്ഷനായി. രാജഗോപാലൻ നമ്പ്യാർ, പി  ഭാസ‌്കരൻ, കെ വാസുദേവൻ, എച്ച് രാമചന്ദ്ര, കെ എ തങ്കമ്മ, പി എ  ലളിത, മോഹനൻ, ഐശ്വര്യ കുമാരൻ, ഐ കെ കൃഷ്ണദാസ് വാഴുന്നവർ, കെ ജഗദീശൻ, പ്രിയദർശൻ, പി ശ്രീലത,  പ്രീതി എന്നിവർ സംസാരിച്ചു. സി എച്ച് സിന്ധുമണി സ്വാഗതവും വി രാധാകൃഷ്ണൻ  നന്ദിയും  പറഞ്ഞു.
പ്രധാന വാർത്തകൾ
 Top