04 August Wednesday

നാടിന്‌ മാതൃകയായി 
കുട്ടിപ്പൊലീസുകാർ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
തിരുവനന്തപുരം
കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ സഹായത്തിന് വ്യത്യസ്ത വഴികളിലൂടെ പണം സ്വരൂപിച്ച് ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഏറെ ഇഷ്ടപ്പെട്ട് വളർത്തുന്ന പ്രാവിനെ വിറ്റുകിട്ടിയ തുകയാണ് എസ് എസ് ഗോപിക എന്ന വിദ്യാർഥിനി ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയത്. ആർസിസിയുടെ പുതിയ ഓക്സിജൻ പ്ലാന്റിന് വേണ്ടിയായിരുന്നു ചലഞ്ച്.
ദേവാലയത്തിലേക്ക് കാണിക്കയായി മാറ്റിവച്ച തുക വൈ ആർ അഞ്ജന എന്ന വിദ്യാർഥിനിയും ഓക്സിജൻ ചലഞ്ചിനായി കൈമാറി. ഗോപിക, അഞ്ജന, സുഗീഷ്, അഭിനവ് ബി നായർ എന്നീ വിദ്യാർഥികൾക്കൊപ്പം അധ്യാപകൻ സൗധീഷ് തമ്പി തുക അടങ്ങിയ ചെക്ക്  മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. ചലഞ്ചിന്റെ ഭാഗമായ എല്ലാ വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു. ചെക്ക് ആർസിസി അഡീഷണൽ ഡയറക്ടർ ഡോ. സജീദിനെ ഏൽപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top