25 July Sunday

ഐഎംഎ ദേശവ്യാപക 
പ്രതിഷേധം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കണ്ണൂർ
ഡോക്ടർമാർക്കെതിരെയും ആരോഗ്യപ്രവർത്തകർക്കെതിരെയുമുള്ള അക്രമങ്ങൾക്കെതിരെ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും. രാവിലെ ഒമ്പതുമുതൽ 12 വരെയാണ്  പ്രതിഷേധം. ആശുപത്രി മേഖലയെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, അക്രമങ്ങളിൽ കുറ്റവാളികൾക്കെതിരെയുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ ദിനം.  എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും യോഗവും ധർണയുമുണ്ടാകും. ഐഎംഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ പി സക്കറിയ, സെക്രട്ടറി ഗോപകുമാർ, ഡോ. എബ്രഹാം വർഗീസ്,  ഡോ. ശ്രീകുമാർ വാസുദേവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top