16 July Tuesday

ട്രെയിനിൽനിന്ന‌് 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
ആലപ്പുഴ
ധൻബാദ‌് എക‌്സ‌്പ്രസിൽനിന്ന‌് ആറുകിലോ കഞ്ചാവ‌് പിടിച്ചെടുത്തു. എക‌്സൈസ‌് നാർക്കോട്ടിക് സ‌്പെഷ്യൽ സ‌്ക്വാഡ് പരിശോധനയിലാണ‌് ചേർത്തല റെയിൽവേ സ‌്റ്റേഷൻ എത്തിയപ്പോൾ കടത്തിക്കൊണ്ടുവന്ന അഞ്ചുലക്ഷം രൂപ വിലവരുന്ന കഞ്ചാവ‌് പിടിച്ചെടുത്തത‌്. വനിതകളുടെ കംപാര്‍ട്മെന്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട ബാഗിൽ നാല് പ്ലാസ‌്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ‌് കണ്ടെത്തിയത‌്.
സിം ഊരിമാറ്റിയമൊബൈൽഫോണും ഫോൺനമ്പർ എഴുതിയ  തമിഴിലുള്ള വിസിറ്റിങ്ങ് കാർഡും ബാഗിൽനിന്നും ലഭിച്ചു. ട്രെയിനിൽ ഷാഡോ എക‌്സൈസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബാ​ഗ‌് ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. മൊബൈൽ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ‌് എക‌്സൈസ്. കഞ്ചാവിന്റെ മണം പുറത്തറിയാതിരിക്കാനായി ബാഗിൽ അഗർബത്തി പൊടിച്ച് വിതറിയിട്ടുണ്ട്. മറ്റു ജില്ലകളിൽ സമാനരീതിയിൽ കഞ്ചാവ് കടത്തിയ കേസുകളിലെ പ്രതികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എക‌്സൈസ് സർക്കിൾ ഇൻസ‌്പെകടർ വി റോബർട്ടിന്റെ നേത‌ൃത്വത്തില്‍ പ്രിവന്റീവ് ഓഫീസർ എ കുഞ്ഞുമോൻ,  പി അനിലാൽ, കെ ജി ഓംകാർനാഥ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top