22 October Tuesday

സഹോദരന്റെ ഭാര്യയെ തീവച്ച‌് കൊന്നയാൾക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
ആലപ്പുഴ
സഹോദരന്റെ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. പുളിങ്കുന്ന് 11–-ാം വാർഡിൽ മറ്റയ‌്ക്കാട്ട് വീട്ടിൽ കുഞ്ഞുമോനെ (54)യാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ‌്ജി എ ഇജാസ് ശിക്ഷിച്ചത്. 2010 ജനുവരി 10നാണ് സംഭവം. 
 കുടുംബവഴക്കിനെത്തുടർന്ന്  സഹോദരൻ പുഷ‌്പാംഗദന്റെ ഭാര്യ ഐഷമ്മയെ കുഞ്ഞുമോൻ തീയിട്ട‌് കൊല്ലുകയായിരുന്നു. പൊള്ളലേറ്റ് സമീപത്തെ തോട്ടിൽ ചാടിയ ഐഷമ്മയെ പുഷ‌്പാംഗദനും മകൾ അമ്പിളിയും ചേർന്ന് പുളിങ്കുന്ന് ആശുപത്രിയിലും പിന്നീട‌് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. 2010 ജനുവരി 13നാ‌ണ‌് മരണം. പുളിങ്കുന്ന് പൊലീസാണ‌് കേസ‌് അന്വേഷിച്ചത‌്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി കെ രമേശൻ ഹാജരായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top