14 June Monday

കോവിഡ്‌ പ്രതിരോധം: പിന്തുണയുമായി എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ബി അനിൽ കുമാറിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ പ്രതിരോധ കിറ്റ് 
ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം
ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പിന്തുണയുമായി എൻജിഒ യൂണിയനും. എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയാണ് പൾസ്‌ ഓക്സി മീറ്ററുകൾ, പിപിഇ കിറ്റ് , ഫെയ്‌സ് ഷീൽഡ്, ഗ്ലൗസുകൾ, മാസ്‌ക്കുകൾ അടക്കമുള്ള പ്രതിരോധ സാമഗ്രികളുമായി കോവിഡ് പ്രതിരോധത്തിന് എത്തിയത്.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ബി അനിൽകുമാറിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്‌ ഷൈലജാ ബീഗം, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി രാജേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം സുരേഷ് ബാബു, ജില്ലാ ട്രഷറർ ജെ അജിത് കുമാർ എന്നിവർ സംസാരിച്ചു.
 
4 ലക്ഷത്തിന്റെ ഉപകരണങ്ങൾ കൈമാറി
മെഡിക്കൽ കോളേജിലെ 20 വെന്റിലേറ്റർ പ്രവർത്തന സജ്ജമാക്കാനായി എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി നാല്‌ ലക്ഷം രൂപയുടെ അനുബന്ധ ഉപകരണങ്ങൾ കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാറിൽനിന്ന്‌ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ഉന്നത നിലവാരത്തിലുള്ള ഫ്ലോമീറ്ററുകളും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കുകവഴി വെന്റിലേറ്ററുകൾ നാലുമാസംവരെ പ്രവർത്തിപ്പിക്കാനാകും.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, ജില്ലാ പ്രസിഡന്റ്‌ കെ എ ബിജുരാജ്, സെക്രട്ടറി കെ പി സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top