26 June Wednesday
സിപിഐ എം നേതൃത്വത്തിൽ

ജില്ലയിലെങ്ങും മഴക്കാലപൂർവ ശുചീകരണം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
തിരുവനന്തപുരം
മഴക്കാലപൂർവ ശുചീകരണം വൻവിജയമാക്കാൻ സിപിഐ എം നേതൃത്വത്തിൽ  ജില്ലയിലെങ്ങും ഒരുക്കങ്ങൾ പൂർത്തിയായി. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ നാടൊന്നായി അണിനിരക്കും. ശനിയാഴ‌്ച‌ രാവിലെ എട്ടിന്‌ മണക്കാട‌് മാർക്കറ്റിൽ ആരംഭിക്കുന്ന ശുചീകരണത്തിന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നേതൃത്വം നൽകും. 
 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ള മറ്റു നേതാക്കളും പ്രവർത്തകരും പങ്കാളികളാകും. സംസ്ഥാന സമിതിയംഗങ്ങളായ എം വിജയകുമാർ കുടപ്പനക്കുന്നിലും കോലിയക്കോട‌് കൃഷ‌്ണൻനായർ വെഞ്ഞാറമൂട്ടിലും വി ശിവൻകുട്ടി പേട്ടയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു–-പാങ്ങോട‌് മത്സ്യമാർക്കറ്റ‌്, വി കെ മധു–-പാലോട‌്, കാട്ടാക്കട ശശി–-പൂവച്ചൽ, എൻ രതീന്ദ്രൻ–-വെള്ളറട, ബി പി മുരളി–-വർക്കല, കെ സി വിക്രമൻ–-വട്ടിയൂർക്കാവ‌്, ചെറ്റച്ചൽ സഹദേവൻ–-പഴകുറ്റി പ്രദേശങ്ങളിലും ശുചീകരണത്തിന‌് നേതൃത്വം വഹിക്കും. ഞായറാഴ‌്ചയും ശുചീകരണം തുടരും.
 
 
പ്രധാന വാർത്തകൾ
 Top