15 May Saturday
വാക്‌സിൻ കുറവ്‌‌

വാക്‌സിനെടുക്കുന്നവരുടെ എണ്ണത്തിൽ വർധന ‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021
കോഴിക്കോട്‌
   കോവിഡ്‌ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ വാക്‌സിനെടുക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കൂടുതൽ ആളുകൾ എത്തിയതോടെ വാക്‌സിൻ ശേഖരണവും പ്രതിസന്ധിയിലാണ്‌. ശനിയാഴ്‌ച വൈകിട്ടത്തെ കണക്കനുസരിച്ച്‌ ഏകദേശം ഇരുപതിനായിരത്തോളം‌ വാക്‌സിനാണ്‌ സ്‌റ്റോക്കുള്ളത്‌. അടുത്ത ദിവസങ്ങളിൽ കൂടുതൽ ‌ എത്തുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലാ ആരോഗ്യ വിഭാഗം.
  ഒരാഴ്‌ച മുമ്പുവരെ   ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രം ആളുകളാണ്‌ വാക്‌സിൻ എടുത്തതെങ്കിൽ  ഈ ദിവസങ്ങളിൽ 75 ശതമാനംവരെ ഉയർന്നിട്ടുണ്ട്‌. വെള്ളിയാഴ്‌ച 23,206 പേരാണ്‌ വാക്‌സിൻ എടുത്തത്‌. ലക്ഷ്യമിട്ടതിന്റെ 74 ശതമാനമാണ്‌. വ്യാഴാഴ്‌ച 65 ശതമാനം ആളുകൾ വാക്‌സിനെടുത്തു. മെഗാ ക്യാമ്പുകൾ മുൻകൂട്ടി കണ്ട്‌  ഇതിനനുസരിച്ചുള്ള വാക്‌സിൻ വിതരണംചെയ്യുന്നതിൽ  കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്‌ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്‌. 
     വെള്ളിയാഴ്‌ച വൈകിട്ട്‌ 30,150 ഡോസാണ്‌ ജില്ലാ വാക്‌സിൻ സ്‌റ്റോറിൽ ശേഖരണത്തിലുണ്ടായിരുന്നത്‌. 10,060 കൊവാക്‌സിനും 20090 കൊവിഷീൽഡും.  ശനിയാഴ്‌ച 20,000 ത്തിലേറെ പേർക്ക്‌‌ വാക്‌സിൻ നൽകിയതോടെ നാമമാത്ര ശേഖരമാണ്‌ ശേഷിക്കുന്നത്‌. രാത്രിയോടെ 10,000 ഡോസ് എത്തിയിട്ടുണ്ട്‌. അഞ്ച്‌ ജില്ലകൾക്കായി ഞായറാഴ്‌ച 1.75 ലക്ഷം ഡോസ്‌ കൂടി റീജ്യണൽ വാക്‌സിൻ സ്‌റ്റോറിൽ  എത്തുമെങ്കിലും ‌ദിനംപ്രതി കൂടുതൽ ആളുകൾ എത്തുന്നതിനാൽ ക്ഷാമം നേരിടും. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലാണ്‌ ഇത്‌ പ്രതിസന്ധി സൃഷ്‌ടിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിയ ക്യാമ്പുകൾ നടത്താനിരിക്കെ വാക്‌സിൻ ക്ഷാമത്തിലേക്ക്‌ നീങ്ങുന്നത്‌ കോവിഡ്‌ പ്രതിരോധത്തെയാണ്‌ ബാധിക്കുക.   ഏപ്രിൽ ആദ്യ വാരങ്ങളിൽ ദിവസം  ഒരു ലക്ഷത്തിനടുത്ത്‌ ഡോസുകൾ സ്‌റ്റോക്കുണ്ടായിരുന്നതാണ്‌ ഇപ്പോൾ 20,

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top