24 August Saturday

ആയിരങ്ങൾ അണിനിരന്ന‌് വനിതാ റാലി

സ്വന്തം പ്രതിനിധിUpdated: Thursday Apr 18, 2019
 
കായംകുളം
ആയിരക്കണക്കിന് വനിതകൾ അണിനിരന്ന‌് ഇടതുപക്ഷ വനിതാ സംഘടനകളുടെ നേത‌ൃത്വത്തിൽ കായംകുളത്ത‌് റാലി സംഘടിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ വിജയത്തിനായി വനിതകൾ അണിനിരന്ന പടുകൂറ്റൻ റാലി കായംകുളം പട്ടണത്തെ ആവേശത്തിലാഴ‌്ത്തി. കോരിച്ചൊരിഞ്ഞ മഴ അവഗണിച്ച് മണ്ഡലത്തിന്റെ വിവിധ മേഖലകളിൽനിന്നടക്കം പ്രായഭേദമന്യേ ആയിരക്കണക്കിന് വനിതകളാണ് കേരളീയ വസ‌്ത്രം ധരിച്ച് റാലിയിൽ അണിനിരന്നത്.
 ജിഡിഎം ഓഡിറ്റോറിയത്തിൽനിന്ന‌് ആരംഭിച്ച റാലി ടൗൺ ചുറ്റി കെ പി റോഡിലെ പഴറ്റേൽ ധന്യാ ഗ്രൗണ്ടിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം എം  മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ‌്തു. ആർ ഗിരിജ അധ്യക്ഷയായി. സ്ഥാനാർഥി എ എം ആരിഫ്, മഹിളാമണി, പി ശശികല, ആറ്റകുഞ്ഞ്, ഷാമിലാ അനിമോൻ, ഷജിന ഷഹീർ, എ ശോഭ എന്നിവർ സംസാരിച്ചു. യു പ്രതിഭ എംഎൽഎ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top