20 August Tuesday

ബിജെപിക്ക് ബദലാകാനല്ല, സമമാകാനാണ‌് കോണ്‍ഗ്രസ‌് ശ്രമം: കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
ആലപ്പുഴ
ബിജെപിക്ക് ബദലാകാനല്ല, സമമാകാനാണ‌് കോൺഗ്രസിന്റെ ശ്രമമെന്ന‌് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ആലപ്പുഴയിൽ എൽഡിഎഫ‌് ലോക‌്സഭ മണ്ഡലം സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണ പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു ജലീൽ. 
കോൺഗ്രസ‌് ബിജെപിക്ക‌് പഠിക്കുകയാണ‌്. ബിജെപി സോമനാഥ ക്ഷേത്രത്തിൽനിന്ന‌് പ്രചാരണം തുടങ്ങുമ്പോൾ കോൺഗ്രസ‌് വിശ്വനാഥക്ഷേത്രത്തിൽ നിന്ന‌ാണ‌് പ്രചാരണം ആരംഭിക്കുന്നു. നരേന്ദ്ര മോഡി കുംഭമേളയ‌്ക്ക‌് ഗംഗയിൽ കുളിക്കുമ്പോൾ കോൺഗ്രസ‌ിനായി പ്രിയങ്ക ഗാന്ധി ഗംഗാ പൂജയോടെ പ്രചാരണം തുടങ്ങി. ഞങ്ങളുടെ സർക്കാർ വന്നാൽ ബീഫ‌് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക‌് അത‌് കഴിനാകുമെന്ന‌് രാഹുൽ ഗാന്ധിക്ക‌് ഉറപ്പ‌് പറയാൻ കഴിയുമോമെന്ന‌് ജലീൽ ചോദിച്ചു. ബീഫ് കഴിച്ചു എന്നപേരിൽ മാത്രം 30 പേരാ‌ണ‌് രാജ്യത്ത‌് കൊല്ലപ്പെട്ടത‌്. മോഡി അതിന‌് എതിരായി ഒന്നും മിണ്ടിയിട്ടില്ല. രാഹുലും കോൺഗ്രസും മൗനം അവലംബിച്ചു.
മുത്തലാഖ് ബില്ലിന്റെ അപകടത്തെക്കുറിച്ച‌് ആദ്യം ആശങ്ക ഉന്നയിച്ചത‌് സീതറാം യെച്ചൂരിയാണ‌്. ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മുസ‌്ലിം പുരുഷന‌് മാത്രം മൂന്നുകൊല്ലം തടവ‌് ശിക്ഷ വിധിക്കുന്നതാണ‌് നിയമം. അതിനെ എതിർത്ത‌് വോട്ട‌്ചെയ‌്ത പതിനൊന്ന‌് എംപിമാരിൽ എട്ടുപേരും ഇടതുപക്ഷകാരാണെന്നും ജലീൽ കൂട്ടിച്ചേർത്തു. 
സക്കറിയ ബസാറിൽ നടന്ന യോഗത്തിൽ എൽഡിഎഫ‌് റെയിൽവേ സ‌്റ്റേഷൻ മേഖല പ്രസിഡന്റ‌് ബഹുലേയൻ അധ്യക്ഷനായി. കോൺഗ്രസ‌് എസ‌് സംസ്ഥാന സെക്രട്ടറി ചവറ സരസൻ, ജനതാദൾ ജില്ലാ പ്രസിഡന്റ‌് കെ എസ‌് പ്രദിപ‌്കുമാർ, കെ ജി ജയലാൽ, പി പി പവനൻ, പി എ സജി എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴയിലെയും കായംകുളത്തെയും യോഗങ്ങളും മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്‌തു. അമ്പലപ്പുഴ വളഞ്ഞ വഴി ജങ്ഷനു സമീപം ചേർന്ന സമ്മേളനത്തിൽ ഇ കെ ജയൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സി ഷാംജി, മുജീബ് റഹ്മാൻ, എം ബാലക‌ൃഷ‌്ണൻ എന്നിവർ സംസാരിച്ചു. എച്ച് സലാം സ്വാഗതം പറഞ്ഞു.
കായംകുളം പ്രതാംഗമൂട് ജങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ അഡ്വ. എ ഷിജി അധ്യക്ഷനായി. സ്ഥാനാർഥി എ എം ആരിഫ്, എം എ അലിയാർ, കെ എച്ച് ബാബുജാൻ, എൻ ശിവദാസൻ, സുൾഫിക്കർ, അൻഷാദ്, ഷാജി കല്ലറയ‌്ക്കൽ, സജിനാ ഷെഹീർ എന്നിവർ സംസാരിച്ചു. ജെ കെ നിസാം സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top