16 July Tuesday

മണ്ണഞ്ചേരിയിൽ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
മണ്ണഞ്ചേരി 
എൽഡിഎഫ് മണ്ണഞ്ചേരി ഈസ‌്റ്റ‌് മേഖല തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് കോൺഗ്രസ് പ്രവർത്തകൻ തീയിട്ടു. ബുധനാഴ‌്ച രാവിലെ ഏഴുമണിയോടെയാണ‌് സംഭവം. മണ്ണഞ്ചേരി അഞ്ച-ാം വാർഡിൽ ത‌ൃക്കോവിൽ ക്ഷേത്രത്തിനു സമീപം കണ്ടത്തിൽ പറമ്പിൽ കാലേപ്പാച്ചൻ എന്നു വിളിക്കുന്ന കോൺഗ്രസ് - ഐഎൻടിയുസി പ്രവർത്തകനായ ജോഷിയാണ് തീയിട്ടത്. 
 രാവിലെ 6.50ഓടെ പ്രതി മണ്ണഞ്ചേരി ജങ‌്ഷനിൽ നിന്ന് വടക്കേട്ട് നടന്നു വന്ന് ഇലക്ഷൻ കമ്മിറ്റി ഓഫീസിലേയ‌്ക്ക‌് കയറുന്നതും അവിടെ നിന്നും നടന്നു നീങ്ങുമ്പോൾ തീ ആളുന്നതിന്റെയും ദ‌ൃശ്യം സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ലഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കകം  അറസ‌്റ്റു ചെയ‌്തു. 
 ബുധനാഴ‌്ച വൈകിട്ട് അഞ്ചിന് മന്ത്രി കെ ടി ജലീൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലിയും സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഇതിനായി സ‌്റ്റേജും വേദിയും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിനോട് ചേർന്ന് ഒരുക്കിയിരുന്നു. നൂറിലധികം പ്ലാസ‌്റ്റിക് കസേരയും കാർപെറ്റും പടുതയും അലങ്കാര തുണികളും കത്തിനശിച്ചു. ഒരുലക്ഷം രൂപയുടെ നഷ‌്ടം കണക്കാക്കുന്നു. 
എൽഡിഎഫ് നേതാക്കളായ സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, എ ശിവരാജൻ, കെ ഡി മഹീന്ദ്രൻ, വി പി ചിദംബരൻ തുടങ്ങിയവർ  സ്ഥലം സന്ദർശിച്ചു. 
പ്രധാന വാർത്തകൾ
 Top