23 May Thursday

രക്ഷാപ്രവർത്തനത്തിനിടെ 2 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 

കായംകുളം
തീപിടിച്ച വീട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച‌് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കായംകുളം നിലയത്തിലെ ഫയർമാന്മാരായ അനീഷ്, രതീഷ‌്കുമാർ എന്നിവർക്കാണ‌് പരിക്കേറ്റത്. അനീഷിന്റെ കൈ ആഴത്തിൽ മുറിയുകയും കാലിന് മുകളിൽ സാരമായി പൊള്ളലേൽക്കുകയും ചെയ‌്തു. രതീഷ‌്കുമാറിന്റെ കഴുത്തിന്‌ പിൻഭാഗത്തും കാലിലും പൊള്ളലേറ്റു. ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 ക‌ൃഷ‌്ണപുരം കാപ്പിൽ കിഴക്ക് ശ്രീശൈലത്ത് കുഞ്ഞുമോന്റെ രണ്ട്നില വീട്ടിലാണ് ബുധനാഴ‌്ച പുലർച്ചെ തീ പിടിത്തമുണ്ടായത്. അടുക്കളയിൽ നിന്നും തീപടർന്നത് കണ്ട‌് സമീപവാസികളാണ് കായംകുളം ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. രണ്ട് യൂണിറ്റുകൾ എത്തി തീ അണച്ചുകൊണ്ടിരിക്കെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ്‌ സിലിണ്ടർ ഉഗ്ര ശബ‌്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആളിക്കത്തിയ തീയിലും സിലിണ്ടറിന്റെ ലോഹകഷണങ്ങൾ ശരീരത്തിൽ തറച്ചുമാണ് പരിക്കേറ്റത‌്. അടുക്കള പൂർണമായും കത്തിനശിച്ചു.
പ്രധാന വാർത്തകൾ
 Top