21 August Wednesday

തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ കോൺ. ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
മാരാരിക്കുളം
ആലപ്പുഴ നിയമസഭാ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രകോപനം സ‌ൃഷ‌്ടിച്ച് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ കോൺഗ്രസുകാർ ശ്രമിക്കുന്നതായി എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു. മണ്ണഞ്ചേരി കിഴക്ക് എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബുധനാഴ‌്ച രാവിലെ കോൺഗ്രസ് പ്രവർത്തകൻ ജോഷി തീവച്ച് നശിപ്പിച്ചു. 
ചൊവ്വാഴ‌്ച രാത്രി വളവനാട് സൗത്ത് മേഖലയിലെ എൽഡിഎഫ് പ്രവർത്തകനായ മങ്കടക്കാട് വെളിയിൽ എബി (റോയി) യുടെ വീട്ടിലെത്തിയ ഒരു സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയും വീടിന് മുന്നിലെ വേലിയിൽ പതിച്ചിരുന്ന എ എം ആരിഫിന്റെ പോസ‌്റ്ററുകൾ മുറിച്ച് നശിപ്പിക്കുകയും ചെയ‌്തു. 
കഴിഞ്ഞദിവസം മുഹമ്മയിൽ ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുത്രേസ്യാ ജെയിംസ്, മകൻ പവൻ ജെയിംസ്, പവന്റെ 10 വയസ്സുള്ള മകൾ റോസ്‌മേരി എന്നിവരെ കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. പരാജയ ഭീതിപൂണ്ട കോൺഗ്രസുകാർ വ്യാപകമായി ആക്രമണം നടത്തി പ്രകോപനം സ‌ൃഷ‌്ടിക്കുകയാണ്. 
എൽഡിഎഫ് പ്രവർത്തകർ സംയമനം പാലിക്കുന്നതിനാലാണ് സംഘർഷം ഉണ്ടാകാത്തത്. ആക്രമികളെ നിലക്ക് നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മണ്ഡലം തെരഞ്ഞെടുപ്പ് സെക്രട്ടറി കെ ഡി മഹീന്ദ്രൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top