04 April Saturday
കൊറോണ

വീടുകളിൽ 141 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
 
ആലപ്പുഴ
കൊറോണ വൈറസ്‌ ബാധയുടെ ഭാഗമായി ജില്ലയിൽ നിരീക്ഷണവും ബോധവൽക്കരണവും തുടരുന്നു. ചൈനയിൽ നിന്നെത്തിയ രണ്ടുപേർ ഉൾപ്പെടെ 141 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്‌. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗ്രാമസഭകൾ, പൊതുജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായി 36 ബോധവൽക്കരണ ക്ലാസുകൾ നടത്തി. നിരീക്ഷണത്തിലുള്ള 15 പേർക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേത‌ൃത്വത്തിൽ ടെലി കൗൺസിലിങ്‌ നടത്തി. പാദുവാപുരം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് എത്തിയവർക്ക് നോട്ടീസ് നൽകി. പ്രവർത്തനങ്ങൾ കലക്‌ടർ അവലോകനം ചെയ്‌തു. 
പ്രധാന വാർത്തകൾ
 Top