26 February Wednesday

1,36,453 കുട്ടികള്‍ക്ക് നാളെ പോളിയോ തുള്ളിമരുന്ന്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
ആലപ്പുഴ
ജില്ലയിൽ 1,36,453 കുട്ടികൾക്ക് 19ന്‌ പോളിയോ പ്രതിരോധ തുള്ളിമരുന്ന്‌ നൽകും. 1162 പൾസ്‌ പോളിയോ ബൂത്തിലും 37 ട്രാൻസിറ്റ് ബൂത്തിലും 47 മൊബൈൽ ബൂത്തിലുമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ തുളളിമരുന്ന് വിതരണം നടത്തും. 
20, 21  തീയതികളിൽ എല്ലാ കുട്ടികൾക്കും തുളളിമരുന്ന്‌ ലഭിച്ചുവെന്ന് ഉറപ്പാക്കും. അഞ്ച്‌ വയസിന്‌ താഴെയുളള എല്ലാ കുട്ടികൾക്കും ഒരു ഡോസ് പോളിയോ തുളളി മരുന്ന് (രണ്ടു തുളളി) നൽകി രോഗപ്രതിരോ ധ ശേഷി ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 
സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, തെരഞ്ഞെടുത്ത സ്‌കൂളുകൾ, ബസ്‌റ്റാൻഡുകൾ, റെയിൽവേസ്‌റ്റേഷൻ, ബോട്ടുജെട്ടി, ഉത്സവസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ബുത്തുകൾ രാവിലെ എട്ടുമുതൽ അഞ്ചുവരെ പ്രവർത്തിക്കും. 
അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലുളളവർക്ക് തുള്ളിമരുന്ന്‌ നൽകുന്നതിന് മൊബൈൽ ബുത്തുകളും പ്രവർത്തിക്കും.നവജാതശിശുക്കൾക്കും പോളിയോ തുളളിമരുന്ന് നൽകണം.
പ്രധാന വാർത്തകൾ
 Top