20 February Wednesday

നവകേരളം ചിരികേരളം മെഗാഷോ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019
കണ്ണൂർ
നവകേരളം ചിരികേരളം മെഗാഷോയുടെ ആദ്യ അവതരണം ശനിയാഴ‌്ച കണ്ണൂരിൽ. സംസ്ഥാന സർക്കാരിന്റെ സാംസ‌്കാരിക വിനിമയ കേന്ദ്രമായ ഭാരത‌്ഭവന്റെ മേൽനോട്ടത്തിൽ ഹാസ്യ, നൃത്ത, സംഗീത രംഗത്തെ കലാപ്രതിഭകളെ അണിനിരത്തി സല്യൂട്ട‌് മലയാളം ഒരുക്കുന്ന മെഗാഷോയാണ‌് നവകേരളം ചിരികേരളം. വിദേശത്തടക്കം നൂറ‌് വേദികളിലാണ‌് പരിപാടി അവതരിപ്പിക്കുകയെന്ന‌് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയുടെ ഭാഗമായാണ‌്  കലാസാംസ‌്കാരിക രം ഗത്തെ പ്രമുഖരെ അണിനിരത്തി പരിപാടി സംഘടിപ്പിക്കുന്നത‌്. ഓരോ വേദിയിൽനിന്നും ചെലവ‌് കഴിഞ്ഞ‌് ബാക്കി വരുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കൈമാറും. പരിപാടിയുടെ ഉദ‌്ഘാടനം കണ്ണൂർ സാധുകല്യാണ മണ്ഡപത്തിൽ 19ന‌് വൈകിട്ട‌് 5.30ന‌് മന്ത്രി എ കെ ബാലൻ നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പ്രഥമ ഫണ്ട‌് സമർപ്പണം മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. മുദ്രാഗാന ദൃശ്യാവിഷ‌്കാരം പി കെ ശ്രീമതി എംപി പ്രകാശനം ചെയ്യും. കവി പ്രഭാവർമ, നടനും സംവിധായകനുമായ ലാൽ, ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ‌്റ്റ‌് തുടങ്ങിയവർ മുഖ്യാതിഥികളാവും. രാഷ‌്ട്രീയ –- സാംസ‌്കാരിക മേഖലയിലെ പ്രമുഖർ  സംബന്ധിക്കും. വിവിധ മേഖലകളിൽ കഴിവ‌് തെളിയിച്ചവരെ  ആദരിക്കും. വൈസ‌്മെൻ ഇന്റർനാഷണൽ കാനനൂർ സൗത്തിനോടൊപ്പം ബാങ്ക‌് ജീവനക്കാരുടെ സാംസ‌്കാരിക സംഘടനയായ ക്യൂബും ജെസിഐ കണ്ണൂർ ഹാന്റ‌്‌ലൂം സിറ്റിയും ചേർന്നാണ‌് പരിപാടിക്ക‌് വേദിയൊരുക്കുന്നത‌്. 
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്, എം ടി പ്രകാശൻ, വി രവീന്ദ്രൻ, കെ എം ഷാജി, സി കെ സദാനന്ദൻ, കെ കെ പ്രദീപ‌് എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top