14 December Saturday

ഇന്ത്യന്‍ കോഫീ ഹൗസ‌് ഇരിട്ടിയില്‍ പ്രവര്‍ത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

ഇന്ത്യൻ കോഫി ഹൗസ‌് ഇരിട്ടി ശാഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുന്നു.

ഇരിട്ടി
ഇന്ത്യൻ കോഫീ ഹൗസിന്റെ 29–--ാമത്തെ ശാഖ ഇരിട്ടിയിൽ പ്രവർത്തനം തുടങ്ങി. ഇരിട്ടി കോ–-ഓപ്പറേറ്റീവ് കാന്റീൻ സൊസൈറ്റി കെട്ടിടത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. മായമില്ലാത്ത ഭക്ഷണമാണ് നല്ല ആരോഗ്യം നൽകുന്നതെന്നും കോഫീ ഹൗസ് ഇതിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. 
    ആദ്യ വിൽപന നഗരസഭാ ചെയർമാൻ പി പി അശോകൻ ഇരിട്ടി കോ–-ഓപ്പറേറ്റീവ് കാന്റീൻ സൊസൈറ്റി പ്രസിഡന്റ് മനോഹരൻ കൈതപ്രത്തിന് നൽകി നിർവഹിച്ചു. കോൺഫറൻസ‌് ഹാൾ കോ –-ഓപ്പറേറ്റീവ് അസി. രജിസ്‌ട്രാർ ദിനേശനും എ കെ ജിയുടെ ഫോട്ടോ അനാച്ഛാദനം സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യനും നിർവഹിച്ചു. 
   നഗരസഭാ കൗൺസിലർ പി എം രവീന്ദ്രൻ, കോഫി വർക്കേഴ്‌സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, സെക്രട്ടറി വി കെ ശശീധരൻ, കെ ശ്രീധരൻ, പി എ നസീർ, ബാബുരാജ് പായം, സി വി എം വിജയൻ, കെ മുഹമ്മദലി, റെജി തോമസ്, കെസിഇയു ജില്ലാ സെക്രട്ടറി സി സുരേശൻ, നാസർ കേളോത്ത‌് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top