കാസർകോട്
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഓർമ നിലനിർത്താൻ 60 മാവിൻതൈകൾ. പ്രചാരണ കമ്മിറ്റിയും ഇന്നർ വീൽ ക്ലബ് നീലേശ്വവും ഓർമയുടെ കാതൽ, കലയുടെ നന്മ മരങ്ങൾ എന്ന പേരിലുള്ള ഗ്രീൻ 60 പരിപാടി കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘടിപ്പിച്ചത്. മജീഷ്യൻ ആനന്ദ് മേഴത്തൂർ ഇന്ദ്രജാലത്തിലൂടെ നൽകിയ മാവിൻതൈ കലക്ടർ ഡോ. ഡി സജിത്ത് ബാബു സംഘാടക സമിതി വൈസ് ചെയർമാൻ മഹമൂദ് മുറിയനാവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഷാനവാസ് പാദൂർ അധ്യക്ഷ
നായി.
കാസർകോട് നഗരസഭാ ചെയർമാൻ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. ഷീജ ഇ നായർ, വി ഹരിദാസ്, ജിജി തോമസ്, സുകുമാരൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ വീട്ടിൽ ആദ്യമാവിൻതൈ നട്ടു. അഞ്ചു മാസം പ്രായമുള്ള ജിനാൻ സമീൽ മാവിൽ തൈ നൽകിയത്.