02 December Monday

ഡിവൈഎഫ്ഐ ജില്ലയിൽ 5 ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ഡിവൈഎഫ്‌ഐ അംഗത്വക്യാമ്പയിൻ പതിനേഴാം വയസിൽ വിമാനം പറത്തിയ കണ്ണന് അംഗത്വം നൽകി ജില്ലാ സെക്രട്ടറി 
കെ സി റിയാസുദ്ദീൻ ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
‘സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗം’ എന്ന മുദ്രാവാക്യമുയർത്തി ഈ വർഷത്തെ ഡിവൈഎഫ്ഐയുടെ മെമ്പർഷിപ് ക്യാമ്പയിന്‌ തുടക്കമായി. അഞ്ചുലക്ഷം യുവാക്കളെ ജില്ലയിൽ സംഘടനയുടെ ഭാഗമാക്കും.
 പതിനേഴാം വയസ്സിൽ വിമാനം പറത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ്‌ പൈലറ്റ് പറളി പത്മശ്രീയിൽ കണ്ണന് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ അംഗത്വം നൽകി. 
ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, ട്രഷറർ എം രൺദീഷ്, പാലക്കാട് ബ്ലോക്ക് സെക്രട്ടറി ഷനോജ്, പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top