29 November Monday

കമലയ്ക്ക് നാടിന്റെ സ്‌നേഹവീട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

സിപിഐ എം ഇരിയണ്ണി ലോക്കൽ കമ്മിറ്റി ബേപ്പ്- പൂവാളയിലെ കമലയ്ക്ക് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ 
സി എച്ച് കുഞ്ഞമ്പു എംഎൽഎ കൈമാറുന്നു

ഇരിയണ്ണി 
കാലവർഷക്കെടുതിയിൽ വീട് നിലംപരിശായ ഇരിയണ്ണി ബേപ്പ് പൂവാളയിലെ കമലയ്ക്ക് സിപിഐ എം ഇരിയണ്ണി ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്‌മയിൽ നിർമിച്ച സ്നേഹവീട് കൈമാറി. 
തക്കോൽദാനം ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് സംസ്ഥാനസമിതിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന കമലക്ക് മൂന്ന് പെണ്മക്കളാണ്. വീട് തകർന്നപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 
ചടങ്ങിൽ ബി കെ നാരായണൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം സിജിമാത്യു, കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി ബാലകൃഷ്ണൻ, ബി എം പ്രദീപ്, പി രവീന്ദ്രൻ, പഞ്ചായത്തംഗം സി നാരായണിക്കുട്ടി എന്നിവർ സംസാരിച്ചു. പി വിനയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 
ലോക്കൽ സെക്രട്ടറി വൈ ജനാർദനൻ സ്വാഗതവും വിജയൻ പൂവാള നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top