03 December Friday

ഓരോ പുഴയ്‌ക്കും പ്രത്യേക 
സംരക്ഷണം വേണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച ആസൂത്രണ സംഗമം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
ഓരോ പുഴയ്‌ക്കും വ്യത്യസ്‌തമായ സംരക്ഷണം ആവശ്യമാണെന്ന്‌ ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച നദീതട വികസന സെമിനാർ. തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക ജൈവ വൈവിധ്യ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് സംരക്ഷിക്കണം. പുഴയ്‌ക്കും അവകാശങ്ങൾ നൽകണം. ഭൂഗർഭ ജലത്തിന്റെ കാര്യത്തിൽ കാസർകോട് അതീവ ഗുരുതരാവസ്ഥയിലും മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലുമാണെന്ന പഠന റിപ്പോർട്ടിനെ തുടർന്നാണ്‌ വിദഗ്‌ധ അഭിപ്രായം തേടാൻ ജില്ലാ പഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചത്. സിഡബ്ല്യുആർഡിഎം ഡയറക്ടർ ഡോ. മനോജ് സാമുവൽ വിഷയം അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്‌ണൻ അധ്യക്ഷയായി. ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്‌ണൻ  മോഡറേറ്ററായി. പിഎയു പ്രൊജക്ട് ഡയറക്ടർ കെ പ്രദീപൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി, മണ്ണ് സംരക്ഷണ ഓഫീസർ വി എം അശോക് കുമാർ, സോഷ്യൽ ഫോറസ്‌റ്റ്‌ ഓഫീസർ ബിജു, ജിയോളജിസ്റ്റ് ഗോപിനാഥ്  എന്നിവർ സംസാരിച്ചു. കെ ബാലകൃഷ്ണൻ ചർച്ച ക്രോഡീകരിച്ചു. ആസൂത്രണ സമിതി വൈസ്‌ ചെയർമാൻ ഡോ. സി തമ്പാൻ സ്വാഗതം പറഞ്ഞു.
 
ജനകീയാസൂത്രണം പിന്നോക്കാവസ്ഥ പരിഹരിച്ചു: ഐസക് 
കാസർകോട്‌
ജനസംഖ്യാനുപാതികമായി ഫണ്ട് ലഭ്യമാക്കി ഉത്തര കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് തുടക്കമിട്ടത്‌  ജനകീയാസൂത്രണത്തിലൂടെയാണെന്ന് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന്റെ  ഭാഗമായി ജില്ലാ പഞ്ചായത്ത്‌  സംഘടിപ്പിച്ച ആസൂത്രണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാനുപാതികമായി വിഹിതം ലഭ്യമാക്കാൻ സാധിച്ചതിനാലാണ്  തെക്കൻ കേരളത്തിൽ  കേന്ദ്രീകരിച്ച വികസന പ്രവർത്തനങ്ങൾ കാസർകോടും എത്തിയത്‌. അധികാരം ജനങ്ങളിലെത്തിക്കാനും കൂടുതൽ ഉദ്യോഗസ്ഥരേ വിന്യസിപ്പിക്കാനും സാധിച്ചു. പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള തുടക്കമായി. പിന്നീട് കിഫ്ബിയിലൂടെ അത് തുടരുന്നു. 
ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഓഫീസുകളിൽ ഒന്നിലും പിറകോട്ടു പോയിട്ടില്ലെന്ന് കാണാം. മാറി മാറി വന്ന സർക്കാരുകൾ രാഷട്രീയം മറന്ന് പദ്ധതി നടപ്പാക്കി.കോവിഡ് കാലത്ത് മറ്റെല്ലാ സംസ്ഥാനങ്ങളും അരാജകത്വത്തിലേക്ക് നീങ്ങിയപ്പോഴും കേരളം പിടിച്ചുനിന്നത് ജനകീയാസൂത്രണത്തിന്റെ വിജയമാണ്.  
   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി  ബേബി അധ്യക്ഷയായി. കഴിഞ്ഞ 25 വർഷം ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായിരുന്നവരെ ആദരിച്ചു. ടി വി ഗോവിന്ദൻ, എം സി ഖമറുദ്ദീൻ, പി അഷറഫലി, വി നാരായണൻ, പ്രഭാകര ചൗട്ട,  പുഷ്പ അമേക്കള, എ ചന്ദ്രശേഖരൻ, എം ശങ്കർ റൈ,  സി ശാരദ, കെ പി വത്സലൻ, കെ ശകുന്തള, എസ് എൻ സരിത എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ സ്വാഗതവും സെക്രട്ടറി പി നന്ദകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top