03 December Friday

സമൂഹ മാധ്യമങ്ങളിൽ 
കരുതലോടെ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ ഹൈക്കോടതി ജസ്റ്റിസ് കെ വിനോദ്ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

 കാസർകോട്‌

സമൂഹ മാധ്യമങ്ങൾ സാമൂഹ്യ വിരുദ്ധമാകാതിരിക്കാൻ പുതുതലമുറ മുൻകൈയെടുക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ്  കെ വിനോദ്ചന്ദ്രൻ പറഞ്ഞു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ 75 –-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
 ജില്ലാ സെഷൻസ് ജഡ്ജി പി വി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ പൊലീസ്‌ മേധാവി പി ബി  രാജീവ്, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌  എം നാരായണഭട്ട് എന്നിവർ സംസാരിച്ചു. 
ഷൈജിത്ത് കരുവക്കോട്, പി ആർ ശ്രീനാഥ് എന്നിവർ  ക്ലാസെടുത്തു. കുടുംബകോടതി ജഡ്‌ജ്‌ ടി കെ രമേഷ് കുമാർ സ്വാഗതവും കെ പി  സുനിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top