28 November Saturday

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണ നൂറാം വാർഷികാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
കണ്ണൂർ
ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ 3811 ബ്രാഞ്ചുകളിലും രാവിലെ പതാക ഉയർത്തും. ഓരോ ബ്രാഞ്ചിലെയും അഞ്ചു കേന്ദ്രങ്ങളിൽ അഞ്ചുപേർ വീതം പങ്കെടുത്താണ്‌ പതാക ഉയർത്തുക.  ലോക്കൽ, ഏരിയാ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തൽ ചടങ്ങ് നടക്കും. ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ രാവിലെ ഒമ്പതിന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തും.
രാവിലെ 9.30ന്‌ ‘ചരിത്രം ഒരു സമരായുധം'  ഡിജിറ്റൽ മാഗസിൻ പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പാർടിയുടെ ചരിത്രം  നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചാണ്‌ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്‌.

വൈകിട്ട്‌ ആറിന്‌ സിപിഐ എം സംസ്ഥാനകമ്മിറ്റിയുടെ യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലും കൈരളി ചാനലിലൂടെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഭാഷണം നടത്തും. ഞായറാഴ്‌ച വൈകിട്ട്‌ ഏഴിന്‌ CPIM Kannur ഫെയ്സ്ബുക്ക് പേജിൽ ‘മാർക്‌സിസത്തിന്റെ  കാലികപ്രസക്തി'   വിഷയത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രഭാഷണം നടത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top