07 October Monday
നാടകം കൈവിടാതെ പായം

വർഗീയതക്കെതിരെ വിരലുയർത്തി ‘കൊളിച്ചിയൻ’ അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

പായം ഗ്രാമീണ ഗ്രന്ഥാലയം അവതരിപ്പിച്ച ‘കൊളിച്ചിയൻ’ നാടകത്തിൽനിന്നുള്ള രംഗം

ഇരിട്ടി
അമച്വർ നാടകങ്ങളുടെ പൂക്കാലമൊരുക്കി പായം ഗ്രാമീണ ഗ്രന്ഥാലയം. 48 വർഷമായി ഓണോത്സവത്തിന്‌ നാട്ടുകാരായ കലാപ്രവർത്തകരൊരുക്കുന്ന നാടകങ്ങളുടെ തുടർച്ചയായാണ്‌  ഏകാധിപത്യവും വർഗീയതയുംകൊണ്ട്‌ ജനാധിപത്യം തകർക്കുന്നവർക്കുനേരെ വിരൽചൂണ്ടുന്ന ‘കൊളിച്ചിയൻ’  അരങ്ങിലെത്തിയത്‌.  45 മിനിറ്റ്‌ നീളുന്ന നാടകം ജനങ്ങളോട്‌ പൊള്ളുന്നഭാഷയിൽ രാഷ്‌ട്രീയംപറയുന്നു. ഗ്രന്ഥാലയത്തിന്‌ കീഴിലെ പ്രതിഭാതീയേറ്ററാണ്‌  നാടകാവതരണം.  
ടി യു ബിജു, എം ഷിബു, പി വി രാധ, എം പത്മനാഭൻ, പി ചന്ദ്രമതി, രമ്യ ജയപ്രകാശ്, എ മുരളി, സ്നേഹ മോഹൻദാസ്, അനാമിക, ആദ്യ, ആരാധ്യ, അൻവിത ബിജു, ആദി എന്നിവരാണ്‌ അഭിനേതാക്കൾ. ബ്രണ്ണൻ കോളേജ്‌ രണ്ടാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി നിപുൺ ടി പായമാണ്‌ രചനയും സംവിധാനവും . നാടകയാത്രയിൽ അമ്പതാണ്ടിന്റെ യശസ്സിലേക്കാണ്‌   ഗ്രന്ഥാലയത്തിന്റെ മുന്നേറ്റം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top