27 September Sunday

700ലേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
തിരുവനന്തപുരം
പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോഡിട്ട് തലസ്ഥാനം. തുടര്‍ച്ചയായ രണ്ടാംദിവസവും 600 കടന്നു. ബുധനാഴ്ച മാത്രം‌ 675 പേർ രോ​ഗികളായി. സംസ്ഥാനത്തെ ആകെ രോഗികളില്‍ 17.62 ശതമാനവും തിരുവനന്തപുരത്താണ്‌. ഇതോടെ ജില്ലയിൽ കോവിഡ്‌ ഭീതി വർധിക്കുകയാണ്‌. 28 ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്‌. 99 പേരുടെ ഉറവിടം വ്യക്തമല്ല. കുളത്തൂരിൽ മാത്രം 39 പേരാണ്‌ ബുധനാഴ്ച രോഗികളായത്. 
 
പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -2400 ആണ്‌. ഇതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്‌. 
ചൊവ്വാഴ്ചത്തെ പുതിയ രോഗികളിൽ 642 (95.11 ശതമാനം) പേർക്കും സമ്പർക്കത്തിലൂടെയാണ്‌. പാപ്പനംകോട് സ്വദേശി നിജാമുദീന്റെ (61) മരണം കോവിഡ്‌ മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്‌ മരണം 157 ആയി. ചൊവ്വാഴ്ച 418 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ്‌ മുക്തരായത്‌ 17,099 പേരാണ്‌. 
 
ആകെ രോഗികൾ–-22,954
ചികിത്സയിൽ–5670
ഭേദമായവർ–-17,099
മരണം–-157
ആകെ നിരീക്ഷണത്തിൽ–- -25,282
വീടുകളിൽ–--20,889
ആശുപത്രികളിൽ –- -3,808
കേന്ദ്രങ്ങളിൽ–- -585
 
റോഡുകൾ അടച്ചു
മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കഴക്കൂട്ടത്ത വാറുവിളാകം കോളനി, പാൽക്കുളങ്ങരയിലെ തേങ്ങാപ്പുര ലെയ്‌ൻ, കവറടി എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ  അടച്ചു. അടച്ചുപൂട്ടൽ ലംഘിച്ച 21 പേർക്കെതിരെ ബുധനാഴ്ച കേസെടുത്തു. 
 
കണ്ടെയ്‌ൻമെന്റ്‌ സോൺ
കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ കൂടുതൽ കണ്ടെയ്‌ൻമെന്റ്‌ സോൺ പ്രഖ്യാപിച്ചു. നഗരസഭയ്ക്ക്‌ കീഴിലെ കഴക്കൂട്ടം (വാറുവിളാകം കോളനി പ്രദേശം), പാൽക്കുളങ്ങര (തേങ്ങാപ്പുര ലെയ്‌ൻ, കവറടി പ്രദേശം), നെല്ലനാട് പഞ്ചായത്തിലെ മണ്ഡപക്കുന്ന് (ആനപ്പാറ, വട്ടവിള പ്രദേശം), മലയിൻകീഴ് പഞ്ചായത്തിലെ അണപ്പാട് (ഉദയാ ഗാർഡൻ പ്രദേശം), മുദാക്കൽ പഞ്ചായത്തിലെ മുദാക്കൽ, ചെമ്പൂർ പ്രദേശങ്ങളാണ്‌ കണ്ടെയ്‌ൻമെന്റ് സോണ്‍. 
 
ഒഴിവാക്കി
കിളിമാനൂർ പഞ്ചായത്തിലെ മാലയ്ക്കൽ, പനപ്പാംകുന്ന്, ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം, ഇരിഞ്ഞാൽ, പള്ളിവേട്ട, അതിയന്നൂർ പഞ്ചായത്തിലെ മരുതംകോട്, തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, പുളിമൂട് പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ് സോണില്‍നിന്ന്‌ ഒഴിവാക്കി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top