27 September Sunday
നെല്ല് സംഭരിക്കാൻ താൽപ്പര്യമുളള മില്ലുകളിൽനിന്ന്‌ സപ്ലൈകോ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്‌

നെല്ല് സംഭരണം: ചർച്ച ഇന്നും

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
പാലക്കാട്‌
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട്‌ സിവിൽ സപ്ലൈസ്‌‌ മന്ത്രി പി തിലോത്തമനും മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. 
കഴിഞ്ഞ പ്രളയത്തിൽ ഗോഡൗണുകളിൽ സൂക്ഷിച്ച നെല്ല് നശിച്ചതിന്റെ 
ഇൻഷുറൻസ്‌, കൈകാര്യച്ചെലവുതുക വർധിപ്പിക്കൽ,  പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം സഹിക്കൽ തുടങ്ങിയ വിഷയങ്ങളാണ്‌ ധാരണയാകാത്തത്‌. ചർച്ച വ്യാഴാഴ്‌ചയും തുടരും. 
നെല്ല് സംഭരിക്കാൻ താൽപ്പര്യമുളള മില്ലുകളിൽനിന്ന്‌ സപ്ലൈകോ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്‌. 
20വരെ അപേക്ഷിക്കാം. അതിനകം വിഷയം പരിഹരിക്കുമെന്നാണ്‌ പ്രതീക്ഷ.  ഇതിനായി ഒരു കമ്മിറ്റിയെ നിയമിച്ചു. നിലവിൽ അഞ്ചു‌ മില്ലുകൾ മാത്രമാണ് നെല്ല്  സംഭരിക്കാൻ താൽപ്പര്യം‌ അറിയിച്ചത്‌. 
കഴിഞ്ഞ ഒന്നാംവിളയിലും ഇതേ പ്രതിസന്ധിയുണ്ടായപ്പോൾ പാഡികോയെ ഉപയോഗിച്ചാണ്‌ 
സംഭരണം ആരംഭിച്ചത്‌. ഇതിനിടെ,  നെല്ല്  സൂക്ഷിക്കുന്നതിന്‌ സപ്ലൈകോ മറ്റ്‌ വഴി തേടുന്നുണ്ട്‌. സ്വകാര്യ ഗോഡൗണുകൾ കണ്ടെത്തി അതിൽ സൂക്ഷി‌ക്കാനാണ്‌ പദ്ധതി. ഇതിനായി സ്വകാര്യ മില്ലുകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു‌. 24വരെ അപേക്ഷിക്കാം. 
പാലക്കാട്‌, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്‌ ഗോഡൗണുകൾ കണ്ടെത്തുക‌.
 7,000 ചതുരശ്ര അടിയെങ്കിലും വിസ്‌തൃതിയുള്ള ഗോഡൗണുകളാണ്‌ ആവശ്യം‌. മില്ലുടമകൾക്കുവേണ്ടി കേരള റൈസ്‌ മിൽ ഓണേഴ്സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ കർണൻ, 
ജനറൽ സെക്രട്ടറി വർക്കി പീറ്റർ, വൈസ്‌ പ്രസിഡന്റ്‌ എ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top