22 October Tuesday

ചക്രത്തിലേറി... 57 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
മലപ്പുറം 
ഓണാവധിയിൽ  ജില്ലയിലെ  കെഎസ്‌ആർടിസി സർവീസുകൾ ഓടിയത്‌ ലാഭത്തിൽ. സെപ്‌തംബർ ഏഴുമുതൽ 15 വരെ 57,71,910 രൂപയാണ്‌ കെഎസ്‌ആർടിസിയുടെ വരുമാനം. ഇക്കാലയളവിലെ അവധി ദിവസങ്ങളിലും സർവീസുകൾ ലാഭകരമായിരുന്നു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും  സർക്കാർ സ്ഥാപനങ്ങളും  ആറിന്‌ അടച്ചിരുന്നു. ഇത്‌ ജില്ലയിൽനിന്ന്‌ വിവിധ ഭാഗങ്ങളിലേക്ക്‌ യാത്രക്കാരുടെ തിരക്ക്‌ വർധിപ്പിച്ചു. 
ഈ ദിവസം 19,341 യാത്രക്കാർ കെഎസ്‌ആർടിസിയിൽ  യാത്രചെയ്‌തു. 6,24,175 രൂപ ലഭിച്ചു.  ഇതേ ദിവസമാണ്‌ ഏറ്റവും കൂടുതൽ സർവീസ്‌ നടന്നതും. സെപ്‌തംബർ ഏഴിന്‌ 22,003 യാത്രക്കാരിൽനിന്ന്‌ 7,20,057 രൂപ ലഭിച്ചു. 
ഒന്നാം ഓണത്തിന്‌ 16,573 യാത്രക്കാരിൽനിന്നായി  6,22,935 രൂപയും മൂന്നാം ഓണത്തിന്‌ 18,468 യാത്രക്കാരിൽനിന്നായി  6,33,301 രൂപയും ലഭിച്ചു. ഓണാവധിയിലെ ആദ്യ ഞായറാഴ്‌ചയും സർവീസ്‌ ലാഭകരമായിരുന്നു. 6,43,116 രൂപ  ലഭിച്ചു. ഓണാവധിക്ക്‌ മുന്നേയുള്ള ദിവസങ്ങളിൽ ശരാശരി വരുമാനമാണ്‌ കെഎസ്‌ആർടിസിക്ക്‌ ലഭിച്ചത്‌. സെപ്തംബർ മാസം ആരംഭംമുതൽ  മുടക്കമില്ലാതെ സർവീസ്‌ നടന്നിരുന്നു. 
പ്രധാന വാർത്തകൾ
 Top