21 October Monday

സെക്രട്ടറിയറ്റ്‌ മാർച്ച്‌ വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
കണ്ണൂർ 
സ്വകാര്യ ബസ്‌ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌  സർക്കാരിന്‌ സമർപ്പിച്ച ആനുകൂല്യ വർധന അംഗീകരിച്ച്‌ നടപ്പാക്കണമെന്നും മോട്ടോർ ട്രാൻസ്‌പോർട്ട്‌ എംപ്ലായീസ്‌ യൂണിയൻ പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ 30ന്‌ നടത്തുന്ന സെക്രട്ടറിയറ്റ്‌ മാർച്ച്‌ വിജയിപ്പിക്കാനും തീരുമാനിച്ചു. 
കണ്ണൂർ നഗരത്തിൽ ഓണക്കാലത്ത്‌ നടപ്പാക്കിയ ട്രാഫിക്‌ പരിഷ്‌കരണത്തിന്റെ തുടർച്ച സംബന്ധിച്ച്‌ തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ കെ നാരായണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ജയരാജൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top