22 October Tuesday

പിഎഫ‌് പെൻഷൻകാരുടെ ഹെഡ്‌ പോസ്‌റ്റോഫീസ‌് മാർച്ച‌് 19ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

 

കാഞ്ഞങ്ങാട‌്
കേന്ദ്രസർക്കാരിന്റെയും പ്രൊവിഡന്റ‌് ഫണ്ട‌് ഓർഗനൈസേഷന്റെയും ഇപിഎഫ‌്പെൻഷൻകാരോടുള്ള നീതികേടിനെതിരെ ദേശീയതലത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെഭാഗമായി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ 19ന‌് രാവിലെ പത്തിന‌് നടക്കുന്ന കാഞ്ഞങ്ങാട‌് ഹെഡ‌്പോസ‌്റ്റ‌് ഓഫീസ‌് മാർച്ച‌് വിജയിപ്പിക്കാൻ പിഎഫ‌് പെൻഷനേഴ‌്സ‌്അസോസിയേഷൻ  കാഞ്ഞങ്ങാട്‌ എരിയാകമ്മറ്റി യോഗം തീരുമാനിച്ചു. എം കുഞ്ഞമ്പു അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം എം രാമൻ, ജില്ലാ പ്രസിഡന്റ‌് പി നാരായണൻ, എന്നിവർ സംസാരിച്ചു. പുതിയ ജില്ലാസെക്രട്ടറിയായി പി കെ കണ്ണനെ തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top