22 October Tuesday

ദേശീയ വടംവലി മത്സരം കോടോത്ത് അംബേദ്കര്‍ സ്‌കൂളിന്‌ സ്വർണത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
രാജപുരം
ദേശീയ വടംവലി മത്സരത്തിൽ താരത്തിളക്കവുമായി കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ. മഹാരാഷ്ട്രയിലെ സാങ്ക്‌ളി മിരാജിൽ  നടന്ന ദേശീയ വടംവലി മത്സരത്തിലാണ്‌  സ്‌കൂളിലെ 3 വിദ്യാർഥികൾ വിത്യസ്ത കിലോ വിഭാഗത്തിൽ മത്സരിച്ച് മികച്ച വിജയം നേടിയത്‌. 
അണ്ടർ 15- 440 കിലോ വിഭാഗത്തിൽ  വാവടുക്കത്തെ അരുൺ കുമാർ സ്വർണം നേടിയപ്പോൾ, അണ്ടർ 17- 480 കിലോ വിഭാഗത്തിൽ റിമൽ സാബു  കോടോത്ത് സ്വർണം നേടി. അണ്ടർ 17- 500  കിലോ വിഭാഗത്തിൽ താന്നിയടിയിലെ ആദിത്യൻ വെങ്കലവും നേടി. 
കായികാധ്യാപകൻ കെ ജനാർദ്ദനന്റെയും ശ്രീധരൻ പരപ്പയുടെയും നേതൃത്വത്തിൽ  പരിശീലനം നടത്തി കഴിഞ്ഞ രണ്ടു വർഷവും ജില്ലാ ചാമ്പ്യൻമാരായിരുന്നു ചുരുങ്ങിയ കാലയളവിൽ ദേശീയ തലത്തിൽ 6 ദേശിയ താരങ്ങളേയും 5 സംസ്ഥാന താരങ്ങളെയും സംഭാവന ചെയ്‌തിട്ടുണ്ട്.  
മറ്റു ഇനങ്ങളിലും സബ് ജില്ല, ജില്ല, സംസ്ഥാന മത്സരത്തിലും കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. റഗ്ബിയിൽ 2 കുട്ടികൾ സംസ്ഥാന തലത്തിൽ മത്സരിച്ചു  ടെന്നീസ് വോളിബോളിൽ ഈ വിദ്യാലയത്തിലെ 7 പെൺകുട്ടികളും 3 ആൺകുട്ടികളും സംസ്ഥാന തലത്തിൽ മത്സരിച്ചു. 
മിനി വോളിബോളിൽ സിൽഫാ ജെസ്റ്റിനും മിഥുൻ കൃഷ്ണയും സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top