21 October Monday

ഡിവൈഎഫ്‌ഐ മാർച്ച്‌ 19ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
കാസർകോട്‌
ദേശീയപാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 ന് നാഷണൽ  ഹൈവേ അതോറിറ്റി ഓഫീസ് മാർച്ച് നടത്തും.   കാസർകോട്‌, കാഞ്ഞങ്ങാട്  ഓഫീസുകളിലേക്കാണ്‌  രാവിലെ  മാർച്ച് സംഘടിപ്പിക്കുക.
ജില്ലയിൽ നാഷണൽ ഹൈവേ തീർത്തും ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഓരോ ദിവസവും അപകടങ്ങൾ പെരുകുന്നു.
 തലപ്പാടി മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെയുള്ള റോഡിന്‌ 18.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  പ്രവൃത്തി ആരംഭിച്ചുവെങ്കിലും എവിടെയും എത്താത്ത സ്ഥിതിയാണുള്ളത്. ചട്ടഞ്ചാൽ മുതൽ കാലിക്കടവ് വരെ ദേശീയ പാത പുതുക്കി പണിയുന്നതിന് 8.5കോടി രൂപയുടെയും കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ മൂന്ന്‌ കോടി രൂപയുടെയും  എസ്റ്റിമേറ്റ് സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അനുമതി ലഭ്യമായിട്ടില്ല.മഴ മാറിയാലുടൻ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കാൻ അധികൃതർ തയ്യാറായില്ല.
പ്രധാന വാർത്തകൾ
 Top