08 October Tuesday

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനെന്നു കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

 

കൊല്ലം
അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. തലവൂർ അരിങ്ങട ചരുവിള പുത്തൻവീട്ടിൽ മിനിയെ (50) കൊലപ്പെടുത്തിയ കേസിൽ മകൻ ജോമോനെയാണ്‌ കൊല്ലം അഡീഷണൽ സെഷൻസ്‌ കോടതി അഞ്ച്‌ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്‌. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്‌ച കോടതി വിധിക്കും. 2023 ജൂലൈ 23നു പകൽ 12ന്‌ കൊട്ടാരക്കര ചെങ്ങമനാട്‌ ജങ്ഷനിലാണ്‌ സംഭവം. കലയപുരം ആശ്രയസങ്കേതത്തിൽ അന്തേവാസിയായി കഴിഞ്ഞുവന്ന മിനിയെ ജോമോൻ ബൈക്കിലെത്തി വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. 
തുടർന്ന്‌ ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്ന വ്യാജേന ചെങ്ങമനാട്‌ ജങ്ഷനിൽ എത്തിച്ചശേഷം കൈയിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസാണ്‌ പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജയ കമലാസനൻ കോടതിയിൽ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top