19 September Thursday

ഉരുളെടുക്കാത്ത ഓർമകളുമായി ഇവർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 

അരീക്കോട്
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓർമകൾക്ക്‌ ഒരുവർഷം. 
പ്രളയവും കവളപ്പാറയിലെ ഉരുൾപൊട്ടലുമടക്കം ഇത്തവണയും പ്രകൃതി ക്ഷോഭിച്ചപ്പോൾ  ഓടക്കയം നെല്ലിയായി കോളനിവാസിക്കാർ പക്ഷേ അതിജീവനത്തിന്റെ പാതയിലേക്ക്‌ മെല്ലെ നടന്നടുക്കുകയാണ്‌. കഴിഞ്ഞ തവണയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം ഏഴുപേരുടെ ജീവനാണ് നഷ്‌ടമായത്‌. 
നെല്ലിയായി സുന്ദരന്‍ (50), ഭാര്യ സരോജിനി (48), നെല്ലിയായി ചേന്ദന്റെ ഭാര്യ മാത (70), നെല്ലിയായി ചിരുത (68), മകന്‍ ഉണ്ണികൃഷ്ണന്‍ (26), ഭാര്യ അമ്പിളി (20), അമ്പിളിയുടെ സഹോദരി  ഷിംന (12) എന്നിവരാണ് മരിച്ചത്. 
ആ നടുക്കുന്ന ഓര്‍മകള്‍ നെല്ലിയായി കോളനിയെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടിയ സ്ഥലത്ത് കൃഷിയിറക്കി അതിജീവനത്തിന് വഴിതേടുകയാണ് ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവര്‍. 
വീടും ഉപജീവനമാര്‍ഗവും ഇല്ലാതായവര്‍ സര്‍ക്കാരിന്റെ സഹായത്തോടെ പതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറുന്നു. സര്‍ക്കാര്‍ വാങ്ങിച്ചുനല്‍കിയ പുതിയ ഭൂമിയില്‍ ചിലര്‍ വീട് നിര്‍മാണവും തുടങ്ങിയിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top