26 August Monday

ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി തട്ടിപ്പ്: 2 ദിവസത്തിനുള്ളിൽ തട്ടിയത‌് 8000 രൂപയിലധികം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ്

പാറശാല> സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിൽ വ്യാജ നമ്പർ പതിച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘം വ്യാപകമാകുന്നതായി പരാതി. രണ്ട് ദിവസമായി ഉദിയൻകുളങ്ങര പ്രദേശത്ത‌് 8000 രൂപയിലധികമാണ് ഇത്തരത്തിൽ  തട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ കാരുണ്യ കെ ആർ 404-ാമത്  ഭാഗ്യക്കുറിയിൽ കെ കെ -256059 എന്ന നമ്പറിനു 1000 രൂപ സമ്മാനമുണ്ടായിരുന്നു. 
 
ഇതേ സീരിയലിലുള്ള രണ്ട് ടിക്കറ്റുകളിൽ അഞ്ച് എന്ന അക്കം മാറ്റിയാണ് ഒരേ ഏജൻസിയിൽപ്പെട്ട രണ്ടിടത്തായി ബൈക്കിലെത്തിയ സംഘം തട്ടിപ്പ് നടത്തിയത്. 
ചൊവ്വാഴ‌്ച തട്ടിപ്പിനിരയായ മഹാദേവ ലക്കി സ്റ്റോർ അടക്കം പ്രദേശത്തെ നിരവധി ലക്കി ഏജൻസികളിൽ നിന്നും മാസങ്ങളായി സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുള്ളതായി ആരോപണമുയർന്നു. 
 
പ്രായം ചെന്നവരെയും  ഭിന്നശേഷിക്കാരെയും ലക്ഷ്യം വച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. ഉദിയൻകുളങ്ങരയിലെ ഒരു ലക്കി സെൻറ്ററിൽ ദിവസക്കൂലിക്കായി ജോലി ചെയ്തുവരികയായിരുന്ന തെങ്കാശി സ്വദേശി കബളിപ്പിക്കലിനിരയായി. കൂടാതെ ഉദിയൻകുളങ്ങര പെട്രോൾ പമ്പിനു സമിപം ലോട്ടറി തട്ട് നടത്തുന്ന ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെട്ട  യുവാവിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ 5000 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. 
പ്രധാന വാർത്തകൾ
 Top