കോഴിക്കോട്
മഴ തിമിർത്തുപെയ്യുന്ന കർക്കടകത്തിൽ കഴിക്കാൻ പത്തിലകൾ തയാർ. തഴുതാമ, മുള്ളൻചീര, പയറില, മത്തനില, കഞ്ഞിത്തൂവ, ചേനയില, ചേമ്പിൻതാൾ, ചീരയില, കീഴാർനെല്ലി, തകര തുടങ്ങിയ ഔഷധഗുണമുള്ള ഇലവർഗങ്ങളാണ് ഗാന്ധിഗൃഹത്തിൽ പ്രദർശനത്തിലുള്ളത്. കര്‍ക്കടകത്തില്‍ പത്തില കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വാസം. തുമ്പ, തുളസി, മുക്കുറ്റി എന്നിവയും പ്രദര്‍ശനത്തിലുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. ജില്ലാ സർവോദയ മണ്ഡലം, ഇൻഡോളജിക്കൽ ബുക് ട്രസ്റ്റ്, ഗുരുദേവ ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പത്തില പ്രദർശനവും വിൽപ്പനയും. സ്വാതന്ത്ര്യസമര സേനാനി പി വാസു ഉദ്ഘാടനം ചെയ്തു. ടി കെ എ അസീസ് അധ്യക്ഷനായി. ടി ബാലകൃഷ്ണൻ, പി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ജയപ്രകാശൻ സ്വാഗതവും പി ശിവാനന്ദൻ നന്ദിയും പറഞ്ഞു.