04 August Wednesday
ഇളവുകൾ ഇന്നുമുതൽ

ടിപിആർ നോക്കി 
പുറത്തിറങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 പത്തനംതിട്ട 

വ്യാഴാഴ്‌ച മുതൽ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി റേറ്റനുസരിച്ച്‌ ലോക്‌ഡൗണിൽ ഇളവുകൾ. കലക്‌ട്രേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ്‌ കലക്ടര്‍ നരസിംഹുഗാരി തേജ്‌ ലോഹിത്‌ റെഡ്ഡി തീരുമാനമറിയിച്ചത്.
സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ചുള്ള ഇളവുകളാണ്‌ അനുവദിക്കുക. 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള (കാറ്റഗറി ഡി) തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി, ഡിഎംഒ ഡോ. എ എല്‍ ഷീജ, ഡിഡിപി എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സിഎസ് നന്ദിനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 
ജില്ലയിൽ ടിപിആർ അനുസരിച്ച്‌ എ (എട്ട്‌ ശതമാനം വരെയുള്ള സ്ഥലങ്ങൾ), ബി (എട്ടുമുതൽ 20 ശതമാനം വരെ ടിപിആർ ഉള്ള പ്രദേശങ്ങൾ) , സി (ടിപിആർ 20 മുതല്‍ 30 ശതമാനം വരെ) കാറ്റഗറികളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ  മാത്രമാണുള്ളത്‌. 30 ശതമാനത്തില്‍ കൂടുതല്‍ ടിപിആര്‍ ഒരിടത്തുമില്ല. 
 
ഇളവുകൾ
കാറ്റഗറി എ : 
അടൂര്‍ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമണ്‍, തണ്ണിത്തോട്, കുളനട, അയിരൂര്‍, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര  പഞ്ചായത്തുകള്‍. 
എല്ലാ കടകളും രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സ്വകാര്യസ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
കാറ്റഗറി ബി: 
തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകള്‍, എഴുമറ്റൂര്‍, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമണ്‍, പ്രമാടം, കടപ്ര, കവിയൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോന്നി, ഓമല്ലൂര്‍, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂര്‍, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശ്ശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങല്‍, കടമ്പനാട്, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, വള്ളിക്കോട്, ചിറ്റാര്‍, ഇരവിപേരൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി പഞ്ചായത്തുകള്‍. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ഏഴുവരെ പ്രവർത്തിക്കാം. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ഏഴുവരെ (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി). ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.
കാറ്റഗറി സി–-
അതിവ്യാപന പ്രദേശങ്ങൾ: സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി പഞ്ചായത്തുകള്‍. ഈ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.
അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ഏഴുവരെ. തുണിക്കട, ചെരുപ്പ്കട, സ്വര്‍ണക്കട, പഠന സാമഗ്രികളുടെ കടകള്‍, റിപ്പയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ഏഴുവരെ (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി) പ്രവർത്തിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top