20 July Saturday

എടത്വയില്‍ സര്‍ക്കാര്‍ ഓഫീസ‌ുകൾ വാടകക്കെട്ടിടങ്ങളില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
മങ്കൊമ്പ്
എടത്വയിലെ ഭൂരിഭാഗം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും വാടക കെട്ടിടത്തിൽ. എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്ന മിനി സിവിൽ സ‌്റ്റേഷൻ മാത‌ൃകയിൽ കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സബ്ട്രഷറി, മൃഗാശുപത്രി, കെഎസ്ഇബി, കെഎസ്ഡബ്ല്യുടിഡി സ‌്റ്റേഷൻമാസ‌്റ്റർ ഓഫീസ്, ക‌ൃഷിഭവൻ, പിഡബ്ല്യുഡി ഓഫീസ് തുടങ്ങിയവ വാടക കെട്ടിടത്തിലാണ‌് പ്രവർത്തിക്കുന്നത്. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഭൂരിഭാഗത്തിലും സ്ഥലസൗകര്യമില്ല. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളി‌ലെത്തുന്ന ജനങ്ങൾക്ക് ഇരിക്കാനോ വാഹനം പാർക്കുചെയ്യാനോ സൗകര്യമില്ല.
 എടത്വ ജങ‌്ഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ്ട്രഷറിയിലെത്താൻ നൂറ‌് പടികളിലധികം കയറണം. പ്രായമുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ‌് ട്രഷറിയിലെത്തുന്നത്. കെഎസ്ആർടിസി ബസ് സ‌്റ്റേഷന‌് സമീപം കെട്ടിട നിർമാണം തുടങ്ങിയെങ്കിലും വസ്‌തുതർക്കത്തിനെത്തുടർന്ന‌് നിർമാണ പ്രവർത്തനം നിലച്ചു.
മിക്ക ഓഫീസുകളും പള്ളി ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ജലഗതാഗത ഓഫീസിൽ ബോട്ടിൽ കയറാൻ എത്തുന്നവർക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. മഴ നനഞ്ഞ‌് വേണം ബോട്ട് കാത്ത് നിൽക്കാൻ. ക‌ൃഷി ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിലും സ്ഥലമില്ല. പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും സ്വന്തമായി കെട്ടിടമില്ല. പഞ്ചായത്തിൽ 10 പേർ ഒന്നിച്ച് വന്നാൽ റോഡിൽ നിൽക്കേണ്ട അവസ്ഥയാണ്. ഇതുമൂലം റോഡിൽ ഗതാഗതതടസ്സമുണ്ടാകാറുണ്ട‌്. ആയുർവേദ ആശുപത്രിയിലെത്തുന്നവരുടെ വാഹനം പാർക്ക‌് ചെയ്യാനും സ്ഥലമില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top