26 June Wednesday

മെഡിക്കൽ സ്‌ക്രൈബിങ്‌ സ്ഥാപനത്തിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
മാവേലിക്കര
മാവേലിക്കരയിലെ മെഡിക്കൽ സ്‌ക്രൈബിങ‌് ഇൻസ‌്റ്റിറ്റ്യൂട്ടിനെതിരെ വിദ്യാർഥികൾ മുഖ്യമന്ത്രിക്ക‌് പരാതി നൽകി. ഇവിടെ 1,58,000 രൂപയാണ്  ഫീസ‌് ഈടാക്കിയിരുന്നത്. ഒമ്പത‌് മാസത്തെ കോഴ്‌സിനും പരിശീലനത്തിനും ശേഷം 38,000 രൂപ മാസശമ്പളത്തിൽ ജോലി വാഗ‌്ദാനം ചെയ്‌തെങ്കിലും  നാല‌് മാസത്തിനകം  മുഴുവൻ ഫീസും വാങ്ങിയശേഷം പരീക്ഷകളിൽ മനപ്പൂർവം പരാജയപ്പെടുത്തിയെന്ന് വിദ്യാർഥികൾ പറയുന്നു. 
 മെഡിക്കൽ സ്‌ക്രൈബിങ് സ്‌പെഷലിസ‌്റ്റായി ജോലി നൽകാൻ സാധിച്ചില്ലെങ്കിൽ മുഴുവൻ ട്യൂഷൻ ഫീസും മടക്കി നൽകുമെന്നായിരുന്നു  സ്ഥാപനത്തിന്റെ വാഗ‌്ദാനം.  മാനദണ്ഡമില്ലാതെ  പ്രവേശനം നടത്തിയതിനെ ചോദ്യംചെയ‌്തപ്പോൾ മറ്റ‌് ജോലി ഇവർ വാഗ‌്ദാനംചെയ‌്തു.
 കോഴ്‌സ് പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും സ്ഥാപനം ജോലി  ഉറപ്പുനൽകിയിരുന്നു. ഈ സ്ഥാപനത്തിന‌് ബംഗളൂരു, തൊടുപുഴ, മാവേലിക്കര, തലശേരി, കണ്ണൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ ശാഖകളുണ്ടെന്ന‌് വിദ്യാർഥികൾ പറയുന്നു.
 
പ്രധാന വാർത്തകൾ
 Top