26 June Wednesday

വോൾവോ ബസിന്റെ ഡീസൽ ടാങ്ക‌് പൊട്ടി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

 കണ്ണൂർ 

കണ്ണൂർ പഴയ ബസ‌് സ‌്റ്റാൻഡിന‌് സമീപം പ്രസ‌് ക്ലബ‌് റോഡിൽ വോൾവോ ബസിന്റെ ഡീസൽ ടാങ്ക‌് പൊട്ടി റോഡിൽ ഡീസൽ ഒഴുകി. ബംഗളൂരുവിലേക്ക‌് സർവീസ‌് നടത്തുന്ന‌ കെ എ 51ബി 1888 നമ്പർ എസ‌്ആർഎസ‌് ട്രാവൽസ‌് ബസിന്റെ ടാങ്കാണ‌് പൊട്ടിയത‌്. പകൽ പന്ത്രണ്ടോടെയാണ‌് സംഭവം. പൊലീസ‌് കൺട്രോൾ റൂം അധികൃതരും ഫയർ ഫോഴ‌്സും സ്ഥലത്തെത്തി. ടാങ്കിൽ 300 ലിറ്റർ ഡീസൽ ഉണ്ടായതായി  ബസ‌്ജീവനക്കാർ പറഞ്ഞു. അഗ്‌നിരക്ഷാ സേന വെള്ളം ചീറ്റി റോഡ‌് കഴുകി.   വാഹനങ്ങൾ തെന്നി വീണുണ്ടാവുന്ന അപകടങ്ങൾ അഗ്‌നിരക്ഷാ സേനയുടെ അടിയന്തര ഇടപെടലിലൂടെ ഒഴിവായി.
പ്രധാന വാർത്തകൾ
 Top