25 May Monday

കൈവിടില്ല; രക്തം നൽകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ രക്തം ദാനം ചെയ്യുന്ന പ്രവർത്തകർ

 

 
കോട്ടയം
കോവിഡ് 19 പ്രതിരോധത്തെ തുടർന്ന് ആശുപത്രികളിൽ രക്തദാനം ഗണ്യമായി കുറയുന്നത് പരിഹരിക്കാൻ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോട്ടയം ജനറൽ ആശുപത്രിയിൽ പതിനഞ്ചും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 32ഉം യുണിറ്റ് രക്തം നൽകി. വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ രക്തദാനം നടക്കും. കോട്ടയം ജനറൽ ആശുപത്രിയിൽ കോട്ടയം ബ്ലോക്ക് കമ്മിറ്റിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം ബ്ലോക്ക് കമ്മിറ്റിയും   ബുധനാഴ്ച പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയും  വ്യാഴാഴ്ച ചങ്ങനാശേരി, വാഴൂർ ബ്ലോക്ക് കമ്മിറ്റികളും രക്തം ദാനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ 12 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി രണ്ട് പേർ ക്രമത്തിൽ 24 യൂണിറ്റ് രക്തം നൽകും.
ജനറൽ ആശുപത്രിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്ക്‌ സി തോമസ്, കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺഷാജി, സെക്രട്ടറി എസ്‌ ബിനോയി, സനീഷ്‌, രാഹുൽ, അജിൻകുരുവിള, കെ മിഥുൻ, അതുൽ എന്നിവരും കോട്ടയം മെഡിക്കൽ കോളേജിൽ ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, ജില്ലാ ജോയിൻ സെക്രട്ടറി കെ കെ ശ്രീമോൻ, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി അനീഷ് ആന്ത്രയോസ് എന്നിവരും പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top