18 June Tuesday

സി വിജില്‍ ആപ്പ് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 17, 2019
ആലപ്പുഴ
ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം പാലിക്കാത്തത് സംബന്ധിച്ചുള്ള പരാതികൾ സി വിജിൽ മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാം.
 18 മുതൽ 21 വരെ കായംകുളം മണ്ഡലത്തിൽ സിവിജിൽ മൊബൈൽ ആപ്പ് സംബന്ധിച്ച പരിശീലനം നടത്തുമെന്ന് കായംകുളം അസി. റിട്ടേണിങ് ഓഫീസർ മീനാകുമാരിഅമ്മ അറിയിച്ചു. 18ന് രാവിലെ 10.30ന് കായംകുളം മുനിസിപ്പൽ ഓഫീസ്, 19ന് രാവിലെ 10.30ന് ദേവികുളങ്ങര പഞ്ചായത്ത്, പകൽ രണ്ടിന് കണ്ടല്ലൂർ  പഞ്ചായത്ത്, 20ന് രാവിലെ 10.30ന് കൃഷ‌്ണപുരം പഞ്ചായത്ത് ഓഫീസ്, പകൽ രണ്ടിന് പത്തിയൂർ പഞ്ചായത്ത്, 21ന് രാവിലെ 10.30ന് ഭരണിക്കാവ് പഞ്ചായത്ത്, രണ്ടിന് ചെട്ടികുളങ്ങര പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പരിശീലനം.
പ്രധാന വാർത്തകൾ
 Top