01 April Wednesday

കുന്നത്തുകാലിൽ കോൺഗ്രസ്‌ ഗ്രൂപ്പുപോര്‌ മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020
വെള്ളറട
കുന്നത്തുകാൽ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ഗ്രൂപ്പുപോരിൽ പൊറുതിമുട്ടി ജില്ലാ നേതൃത്വം. എള്ളുവിള ഫാർമേഴ്‌സ് സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്‌ പുതിയ കാലുവാരൽ കലാമേള അരങ്ങേറുന്നത്‌. മണ്ഡലം ജനറൽ സെക്രട്ടറിയുടെ പാനലിനെതിരെ മണ്ഡലം പ്രസിഡന്റ്‌ സ്വന്തം പാനലിനെ നിർത്തിയാണ്‌ ഗ്രൂപ്പടി കൊഴുപ്പിച്ചത്‌. 
 
ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ പോലും നേതൃത്വത്തിന്‌ കഴിയാത്തവിധം രൂക്ഷമാണ്‌ അവസ്ഥ. ഗ്രൂപ്പുപോര് മൂർച്ഛിച്ച ഘട്ടത്തിൽ മൂന്നുവർഷം മുമ്പ്‌ അട്ടിമറി നടത്തിയാണ്‌ മണ്ഡലം സെക്രട്ടറിയുടെ പാനലിനെ സംഘത്തിൽ നിന്നൊഴിവാക്കിയത്‌. 
 
തുടർന്ന്‌ പ്രസിഡന്റിന്റെ ആശ്രിതനെ സംഘം പ്രസിഡന്റാക്കുകയും ചെയ്‌തു. ഇതിനുള്ള മറുഭാഗത്തിന്റെ കാലുവാരൽ നയമാണ്‌ ഇപ്പോൾ അരങ്ങേറുന്നത്‌. കോൺഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ പാത പിന്തുടർന്നാണ്‌ കുന്നത്തുകാലിലും കോൺഗ്രസുകാർ പരസ്‌പരം കാലുവാരിയും തമ്മിലടിച്ചും രാഷ്‌ട്രീയനാടകം തുടരുന്നത്‌.
പ്രധാന വാർത്തകൾ
 Top