28 November Sunday

ഉന്നതവിജയികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

സിവിൽ സർവീസ്‌ പരീക്ഷയിൽ ജില്ലയിൽനിന്ന്‌ ഉന്നതവിജയം നേടിയവർ മന്ത്രി സജി ചെറിയാൻ, മറ്റ്‌ വിശിഷ്ടാതിഥികൾ എന്നിവർക്കൊപ്പം

തിരുവനന്തപുരം
ജനസേവകരുടെ കൈകൾ ശുദ്ധമായിരുന്നാൽ അത്‌ ജനങ്ങൾക്ക്‌ കൂടുതൽ പ്രയോജനകരമാകുമെന്ന്‌ മന്ത്രി സജി ചെറിയാൻ. സിവിൽ സർവീസ്‌ പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽനിന്ന്‌ ഉന്നതവിജയം നേടിയ പ്രതിഭകൾക്ക്‌ പ്രേംനസീർ സുഹൃത്‌ സമിതിയുടെ ഉപഹാരങ്ങൾ നൽകുകയായിരുന്നു മന്ത്രി. 
ചടങ്ങിൽ വി ശശി എംഎൽഎ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ പ്രതിഭകളെ അനുമോദിച്ചു. പ്രമോദ്‌ പയ്യന്നൂർ പ്രശസ്‌തിപത്രം സമ്മാനിച്ചു. 
ഷാനവാസ്‌ പ്രേംനസീർ പൊന്നാടചാർത്തി. ജമീൽ യൂസഫ്‌, തെക്കൻസ്‌റ്റാർ ബാദുഷ, പനച്ചമൂട്‌ ഷാജഹാൻ, സി ബി ബാലചന്ദ്രൻ, വിമൽ സ്‌റ്റീഫൻ, ജഹാംഗീർ ഉമ്മർ, റാങ്ക്‌ ജേതാക്കളായ എം ബി അപർണ, ദീന ദസ്‌തഗീർ, എ ബി ശിൽപ, പി എം മിന്നു, എസ്‌ എസ്‌ ശ്രീതു, എ എൽ രേഷ്‌മ, മെർലിൻ സി ദാസ്‌, എസ്‌ ഗോകുൽ, സാന്ദ്ര സതീഷ്‌, എസ്‌ അശ്വതി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top