28 November Saturday

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം​ ഡിവൈഎഫ്ഐ സംസ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020
കിളിമാനൂർ
കോവിഡ് 19 ബാധിച്ച് മെഡിക്കൽ കോളേജിൽ മരിച്ച ​ഗൃഹനാഥന്റെ മ‍ൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകിയതും ഡിവൈഎഫ്ഐ നേതാക്കൾ. 
രാലൂർകാവ് മറ്റപ്പള്ളിവീട്ടിൽ രാധാകൃഷ്ണൻ നായരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ മകൻ റിജിൻ, ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജെ ജിനേഷ് കിളിമാനൂർ, ട്രഷർ ഡി രജിത്, വൈസ് പ്രസിഡന്റ് അനീഷ് എന്നിവർ പിപിഇ കിറ്റണിഞ്ഞ് മ‍ൃതദേഹം  ഏറ്റുവാങ്ങുകയും കോവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം  വീട്ടിലെത്തിച്ച് സംസ്കരിക്കുകയുമായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top