21 September Monday
1000 കടന്ന്‌

അതിവേഗം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കണ്ണൂർ

ജില്ലയിൽ 213 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധ. രണ്ടുപേർ വിദേശത്തുനിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. 32 ആരോഗ്യ പ്രവർത്തകരും രോഗബാധിതരിലുണ്ട്‌. 
ഇതോടെ ജില്ലയിൽ ആകെ കോവിഡ് പോസിറ്റീവ് കേസുകൾ 6507 ആയി. ഇവരിൽ ചൊവ്വാഴ്‌ച രോഗമുക്തി നേടിയ 230 പേരടക്കം 4211 പേർ ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ച 35 പേർ ഉൾപ്പെടെ 50 പേർ മരിച്ചു. ബാക്കി 2246 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
സമ്പർക്കം 
കണ്ണൂർ കോർപ്പറേഷൻ (18), ആന്തൂർ മുനിസിപ്പാലിറ്റി (2), കൂത്തുപറമ്പ് നഗരസഭ (ഒന്ന്‌), പാനൂർ നഗരസഭ (2), പയ്യന്നൂർ നഗരസഭ(8), തലശേരി നഗരസഭ(8), തളിപ്പറമ്പ് നഗരസഭ (3), ആലക്കോട് പഞ്ചായത്ത് ‌(2), അഴീക്കോട് (6), ചെമ്പിലോട് (3), ചപ്പാരപ്പടവ്, ചെങ്ങളായി, ചെറുകുന്ന്, ചിറക്കൽ, ധർമടം (ഒന്നു വീതം), ചെറുതാഴം (3), ചിറ്റാരിപ്പറമ്പ് (5), ഏരുവേശി, ഏഴോം, ഇരിക്കൂർ (2 വീതം), കടമ്പൂർ (8), കതിരൂർ (4), കല്യാശേരി (3),  കണിച്ചാർ, കാങ്കോൽ–- ആലപ്പടമ്പ്‌, കണ്ണപുരം (ഒന്നു വീതം), കേളകം (6), കൊളച്ചേരി (5), കോട്ടയം (9), കുന്നോത്തുപറമ്പ്, കുറ്റ്യാട്ടൂർ (ഒന്നുവീതം), കുറുമാത്തൂർ  (2), മലപ്പട്ടം(4), മാങ്ങാട്ടിടം, മുണ്ടേരി (3 വീതം), മുഴപ്പിലങ്ങാട്, ന്യൂമാഹി (5 വീതം), പന്ന്യന്നൂർ, പായം, തില്ലങ്കേരി, തൃപ്പങ്ങോട്ടൂർ (ഒന്നു വീതം‌), പാപ്പിനിശേരി (3), പാട്യം (8), പെരളശേരി, പെരിങ്ങോം–- വയക്കര (4 വീതം), പിണറായി, വേങ്ങാട്  (2) വീതം). 
ഇതരസംസ്ഥാനം
ശ്രീകണ്ഠാപുരം നഗരസഭ (2), തലശേരി നഗരസഭ (ഒന്ന്‌), ചെമ്പിലോട്, ചെറുതാഴം (ഒന്നു വീതം),  ഏരുവേശി (2), കടമ്പൂർ, കേളകം, കൂടാളി, കുറുമാത്തൂർ, മലപ്പട്ടം, മാലൂർ, മയ്യിൽ, പെരളശേരി, കോഴിക്കോട് (ഒന്നു വീതം), പട്ടുവം (2). 
വിദേശം 
മലപ്പട്ടം, പാപ്പിനിശേരി (ഒന്നു വീതം). 
ആരോഗ്യ പ്രവർത്തകർ
കണ്ണൂർ കോർപ്പറേഷൻ (18), കൂത്തുപറമ്പ് നഗരസഭ (ഒന്ന്‌), തലശേരി നഗരസഭ (5), ആറളം, ചിറക്കൽ, ചൊക്ലി, കടന്നപ്പള്ളി–- പാണപ്പുഴ, കുറുമാത്തൂർ, മലപ്പട്ടം, പെരളശേരി, വേങ്ങാട് (ഒന്നു വീതം). 
നിരീക്ഷണം
ജില്ലയിൽ  നിരീക്ഷണത്തിലുള്ളത് 14,468 പേരാണ്. ഇവരിൽ 1275 പേർ വിവിധ ആശുപത്രികളിലും ഫസ്‌റ്റ്‌ലൈൻ ചികിത്സാ കേന്ദ്രങ്ങളിലുമാണ്‌. വീടുകളിൽ 13,193 പേർ. 
പരിശോധന
ഇതുവരെ 92964 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 92325 എണ്ണത്തിന്റെ ഫലം വന്നു. 639 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 
വീട്ടുനിരീക്ഷണം
കണ്ണൂർ
കോവിഡ്‌ രോഗികളുടെ ഹോംകെയർ മികച്ചരീതിയിൽ ജില്ലയിൽ പുരോഗമിക്കുന്നുണ്ടെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്‌ക് അറിയിച്ചു. 1039  കോവിഡ് രോഗികൾ വീട്ടിൽ നിരീക്ഷണത്തിലുണ്ട്.  റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും ലക്ഷണങ്ങൾ  പ്രകടിപ്പിക്കാത്തവരാണ്. ലക്ഷണമില്ലാത്ത രോഗികളിൽനിന്ന്‌ മറ്റുള്ളവരിലേക്ക്  രോഗം പകരാൻ  സാധ്യത കുറവാണ്‌. അതുകൊണ്ട് രോഗലക്ഷണമില്ലാത്തവർ  കോവിഡ്  പോസിറ്റീവായാലും വീട്ടിൽ തന്നെ കർശനമായ ഐസൊലേഷനിൽ കഴിഞ്ഞാൽ കുടുംബാംഗങ്ങൾക്കോ  അയൽവാസികൾക്കോ  രോഗം പകരില്ല. വീട്ടിൽ   നിരീക്ഷണത്തിലുള്ള  രോഗിയെ പത്തുദിവസത്തിനുശേഷം പരിശോധനയ്‌ക്ക്‌  വിധേയമാക്കും. ഫലം നെഗറ്റീവാണെങ്കിൽ ഒരാഴ്ച വിശ്രമത്തിൽ തുടരണം.  പോസിറ്റീവാണെങ്കിൽ 48 മണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും.  വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്‌ ഡിഎംഒ അറിയിച്ചു. 
 
മണമറിയുന്നില്ലേ, പിഎച്ച്‌സിയിൽ വിളിക്കൂ
പനി, ചുമ, ക്ഷീണം,  വിശപ്പില്ലായ്മ, ശ്വാസതടസ്സം, തൊണ്ടവേദന, പേശിവേദന, മണവും രുചിയും പ്രധാന രോഗലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ  അറിയിക്കണം. ആരോഗ്യവകുപ്പിൽനിന്നുള്ള ഫോൺ കോളുകൾ  കൃത്യമായി സ്വീകരിക്കണം. സന്ദർശകരെ വീട്ടിലേക്ക് പ്രവേശിപ്പിക്കരുത്‌.
സമ്പർക്കമരുത്‌; 
ഇവ ശ്രദ്ധിക്കണം
1)ആരോടും സമ്പർക്കമുണ്ടാവരുത്‌.  
2) സമീകൃതാഹാരം  കഴിക്കുക, ധാരാളം ശുദ്ധജലം  കുടിക്കുക
3)ഉറങ്ങുകയും വിശ്രമിക്കുകയും 
ചെയ്യുക
4) കൈകൾ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കുക.
51 വാര്‍ഡുകള്‍കൂടി കണ്ടെയ്‌ന്‍മെന്റ് സോണില്‍
കണ്ണൂർ
ജില്ലയിൽ 51 തദ്ദേശവാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി. സമ്പർക്കം വഴി രോഗബാധയുണ്ടായ അഴീക്കോട് 1, ചപ്പാരപ്പടവ് 6, ചെങ്ങളായി 6, ചെറുകുന്ന് 5, ചിറ്റാരിപറമ്പ്‌ 5, ധർമടം 3, എരഞ്ഞോളി 8, ഇരിട്ടി നഗരസഭ 14, കടമ്പൂർ 8, കടന്നപ്പള്ളി പാണപ്പുഴ 3, 5, കല്യാശേരി 5, കണിച്ചാർ 3, 9, കണ്ണൂർ കോർപ്പറേഷൻ 20, 24, 46, കരിവെള്ളൂർ പെരളം 3, കേളകം 13, കൊളച്ചേരി 7, കൊട്ടിയൂർ 10, മട്ടന്നൂർ നഗരസഭ 13, 28, നടുവിൽ 1, പന്ന്യന്നൂർ 2, പാനൂർ നഗരസഭ 34, പാപ്പിനിശേരി 9, പട്ടുവം 5, പായം 9, 16, പയ്യന്നൂർ നഗരസഭ 8, 17, 18, പേരാവൂർ 4, പെരിങ്ങോം വയക്കര 12, രാമന്തളി 4, 12, തളിപ്പറമ്പ് നഗരസഭ 12, 14, തൃപ്പങ്ങോട്ടൂർ 1, വേങ്ങാട് 15, കണ്ണൂർ കോർപ്പറേഷൻ 7, പയ്യന്നൂർ നഗരസഭ 7, കുഞ്ഞിമംഗലം 9, ചെറുപുഴ 10, കണിച്ചാർ 7 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
അതോടൊപ്പം, പുറമെനിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ ഇരിട്ടി നഗരസഭ 33, കണിച്ചാർ 8, കൊളച്ചേരി 13,  മുഴക്കുന്ന് 1,  പാനൂർ നഗരസഭ 38 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണാക്കും.
 കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന കണ്ണൂർ കോർപ്പറേഷൻ 52, ആലക്കോട് 21, പയ്യന്നൂർ നഗരസഭ 42 എന്നീ വാർഡുകളെ നിയന്ത്രണങ്ങളിൽനിന്ന്   ഒഴിവാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top