22 August Thursday

ജേക്കബിന്റെ മരണം: ഡിഐജി സബ്ജയില്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

മാവേലിക്കര സബ് ജയിലിലെ സന്ദർശനത്തിന് ശേഷം ജയിൽ ഡിഐജി എസ് സന്തോഷ് മാധ്യമങ്ങളെ കാണുന്നു

മാവേലിക്കര
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലിരിക്കെ കോട്ടയം കുമരകം മഠത്തില്‍ ജേക്കബ‌് മരിച്ച സംഭവത്തിൽ ദക്ഷിണ മേഖലാ ജയില്‍ ഡിഐജി എസ് സന്തോഷ് മാവേലിക്കര സബ്ജയിൽ സന്ദര്‍ശിച്ചു. മരണദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴിയെടുത്തു. സിസിടിവി ദ‌ൃശ്യങ്ങള്‍ പരിശോധിച്ചു. രേഖകൾ ജയിലധിക‌ൃതര്‍ കൈമാറി. മജിസ‌്റ്റീരിയല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന‌് പുനരന്വേഷണത്തിന്റെ ഭാഗമായി ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ‌് സന്ദര്‍ശനം.
ഇല്ലാത്ത രോഗികളുടെ പേരില്‍ 69 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ ജേക്കബിനെ മാര്‍ച്ച് 20ന് രാത്രിയാണ് മാവേലിക്കര സബ്ജയിലിലെത്തിച്ചത്. പിറ്റേന്ന് രാവിലെയാണ് ഇയാളെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത‌്. പോസ‌്റ്റ‌്മോര്‍ട്ടം റിപ്പോർട്ടിൽ 24 മണിക്കൂർ മുമ്പുണ്ടായ മൂന്ന് പോറലുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട‌്. ഇത‌ിനെ ഗുരുതര മുറിവുകളെന്ന് ചിത്രീകരിച്ച‌് ‘മനോരമ’ വാര്‍ത്ത നൽകിയിരുന്നു. എന്നാൽ, തൊണ്ടക്കുഴിയില്‍ തൂവാല ഇരുന്ന് ശ്വാസം അടഞ്ഞതാണ് മരണകാരണമെന്നും മറ്റു കാരണങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 
പ്രധാന വാർത്തകൾ
 Top